പ്രവേശനോത്സവം
കുടശ്ശനാട് തണ്ടാനുവിള ഗവൺമെന്റ് എസ് വി എച്ച് എസ് എസ് സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെ ആഘോഷപൂർവ്വം സ്വാഗതം ചെയ്തുകൊണ്ട് ജൂൺ 2 ന് പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ പ്രവേശനോത്സവം പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. എസ്. ആർ മനോജ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സ്കൂൾ ശ്രീമതി അനു റേച്ചൽ വർഗീസ് സ്വാഗതം ആശംസിച്ചു. ഭരണിക്കാവ് ബ്ലോക്ക് അംഗമായ ശ്രീമതി ആർ സുജ പഠനോപകരണ വിതരണം ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. മിനി രാജു, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. രാധിക ദേവി. ആർ, എസ് എം സി ചെയർമാൻ ശ്രീ. ഉമ്മൻ തോമസ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ. സുകുമാരൻ, ഹയർസെക്കൻറി കോ- ഓർഡിനേറ്റർ ശ്രീ. സത്യ ജ്യോതി. എസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി. മഞ്ജു പൊന്നച്ചൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ശ്രീ. എബ്രഹാം വീരപ്പള്ളിൽ, സീനിയർ അസിസ്റ്റന്റ് ശ്രീ. ജി. സെബാസ്റ്റ്യൻ, മുൻ എസ്.എം.സി ചെയർമാൻ ശ്രീ. മാധവക്കുറുപ്പ്, ഹയർസെക്കൻഡറി അധ്യാപകൻനായ ശ്രീ. വിനോദ് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സജീന.പി. എസ് കൃതജ്ഞത രേഖപ്പെടുത്തി.
സ്കൂൾ പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെ പുതുതായി പ്രമാണം:36039-alp-pravesanam.jpgഎത്തിയ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ഒന്നാം ക്ലാസ് പ്രവേശനോത്സവംഒന്നാം തരം എന്ന പേരിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുരുന്നുകളെ അക്ഷര തൊപ്പി ധരിപ്പിച്ച് അറിവിന്റെ ദീപം പ്രകാശിപ്പിച്ച് അക്ഷരമുറ്റത്തേക്ക് സ്വീകരിച്ചു. തുടർന്ന് മക്കൾ മരം എന്ന സൃഷ്ടി രൂപീകരിച്ച് തികച്ചും കൗതുകപരമായ രീതിയിലുള്ള ഒരു പ്രവേശനോത്സവമാണ് സ്കൂളിൽ അരങ്ങേറിയത് വർണ്ണാഭമായി നടന്ന പ്രവേശനോത്സവ ചടങ്ങിൽ സ്കൂൾ പി.ടി.എ, എം.പി.ടി. എ അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ പങ്കെടുത്തു.