പ്രവേശനോത്സവം                                                                                                                                                                                 2025 - 26 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവത്തിന്  സ്കൂൾ അങ്കണവും ക്ലാസ്സ്  മുറികളും അലങ്കരിച്ചു .നവാഗതരെ കളഭം ചാർത്തിയും സമ്മാനങ്ങൾ  നൽകിയും വരവേറ്റു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് മാനേജർ സിസ്റ്റർ മോളി അലക്സ് അദ്ധ്യക്ഷപദം അലങ്കരിച്ചു. നിത ടീച്ചർ   സ്വാഗതം  ആശംസിച്ചു . ഫാദർ  പോൾസൺ ഉദ്ഘാടന കർമ്മം നിർവഹിച്ചു.  വാർഡ് കൗൺസിലർ അരിസ്റ്റോട്ടിൽ എജുക്കേഷൻ കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സെബാസ്റ്റ്യൻ സർ എന്നിവർ ആശംസകൾ അറിയിച്ചു .സർവ്വമത പ്രാർത്ഥനയും പുസ്തക വിതരണവും ഈ ദിനത്തിനെ അർത്ഥസമ്പന്നമാക്കി. എം പി ടി എ പ്രസിഡൻറ് റെലിൻ  റിയാസ് കൃതജ്ഞത അർപ്പിച്ചു .മധുര വിതരണവും മറ്റു കലാപരിപാടികളും ഈ ദിനത്തെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കി മാറ്റി.   

പരിസ്ഥിതിദിനാചരണം                                                                                                                                                                                 സെന്റ്. ജൊവാക്കിംസ് .യു. പി സ്കൂളിലെ പരിസ്ഥിതിദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. പ്രധാനാദ്ധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റ്യനും കുട്ടികളും ചേർന്നു വിദ്യാലയമുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണപരിപാടികൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി അവബോധം വളർത്താനുതകുന്ന കാര്യങ്ങളും ദിനാചരണത്തിന്റെ പ്രാധാന്യവും സിസ്റ്റർ കുട്ടികളെ ഓർമ്മപ്പെടുത്തി. " Beat Plastic pollution "  എന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം എന്നും സിസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.  പരിസ്ഥിദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ പ്രദർശനം, സ്കിറ്റ്, കവിത, പ്രസംഗം, , ക്വിസ്, ഡാൻസ് എന്നിവ സംഘടിപ്പിച്ചു.                                                            ------------------------------------------------------------------------------------------------------                                                                            

 
 

                വായനദിനം                                                ജൂൺ 19  വായനദിനത്തോടനുബന്ധിച്ചു സ്കൂൾ അസംബ്ബ്ലിയിൽ  കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.  വായനയുടെ  മഹത്വം സൂചിപ്പിക്കുന്ന ഗാനങ്ങൾ , വായനക്കുറുപ്പ് ,വായനയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ  എന്നിവയും അവതരിപ്പിച്ചു . കൂടാതെ വായനദിന പോസ്റ്റർ പ്രദർശനം ,ക്വിസ് മത്സരം , ക്ലാസ് തല  വായനാമത്സരം എന്നിവയും നടന്നു .വായനമാസാചരണത്തോടനുബന്ധിച്ചു എഴുത്തുകാരെയും  കൃതികളെയും  പരിചയപ്പെടുത്തുന്ന  പുസ്തകാസ്വാദനം എന്ന പരിപാടിയും നടന്നു വരുന്നു.

 
 
 

ബഷീർ ദിനം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കലൂർ സെന്റ്. ജൊവാക്കിംസ് . യു. പി.സ്കൂളിൽ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണയോഗവും ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കരണവും നടത്തുകയുണ്ടായി. പാത്തുമ്മയുടെ ആടിലെ ഉമ്മ, ബഷീർ, പാത്തുമ്മ,ഖദീജ മതിലുകളിലെ നാരായണി പ്രേമലേഖനത്തിലെ സാറാമ്മ മുച്ചീട്ടുകളിക്കാരന്റെ മകളിലെ സൈനബ ബാല്യകാലസഖിയിലെ സുഹറ പൂവമ്പഴത്തിലെ അബ്ദുൽഖാദർ , ജമീല എന്നിവർ രംഗത്ത് എത്തിയത് കുട്ടികളെ ഏറെ രസിപ്പിച്ചു. ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം, ക്വിസ് എന്നിവയും നടന്നു.

 

ചാന്ദ്രദിനം 2025 ജൂലൈ 21 ന് കലൂർ സെന്റ്. ജൊവാക്കിംസ് സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു.ഈശ്വരപ്രാർത്ഥനയോട് കൂടി അസംബ്ലിയിൽ പരിപാടികൾ ആരംഭിച്ചു.ശുഭാൻശു ശുക്ലയുടെ വേഷം ധരിച്ച ഒരു വിദ്യാർത്ഥിയെ ഞങ്ങൾ മുഖ്യ അതിഥിയായിയായി സ്വാഗതം ചെയ്തു.ചാന്ദ്രദിനത്തെക്കുറിച്ചുള്ള വിജ്ഞാന നപ്രദമായ ഒരു പ്രസംഗം അവതരിപ്പിച്ചു.നാലാം ക്ലാസ്സിലെ ഒരു വിദ്യാർത്ഥി ചന്ദ്രനെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച്  ഒരു കവിത ചൊല്ലി.അമാവാസി മുതൽ പൗർണമി വരെയുള്ള ചന്ദ്രന്റെ വിവിധ ഘട്ടങ്ങളെപ്പറ്റിയുള്ള വിവരണവും പ്രദർശനവുമുണ്ടായിരുന്നു. ഹെഡ്മിസ്ട്രെസ്. സിസ്റ്റർ. ജിൻസി സെബാസ്റ്റ്യന്റെ പ്രചോദനാന്മകമായ സന്ദേശത്തോടുകൂടി ചാന്ദ്രദിനാഘോഷങ്ങൾ അവസാനിച്ചു. കൂടാതെ  കുട്ടികൾ അതാത് ക്ലാസ്സുകളിൽ ചാന്ദ്രദിനത്തെ അടിസ്ഥാനമാക്കിയുള്ള ചാർട്ടുകൾ പ്രദർശിപ്പിച്ചു.

 

ഹിരോഷിമ ദിനം ഓഗസ്റ്റ് 6 ന് കലൂർ സെന്റ്. ജൊവാക്കിംസ് സ്കൂളിൽ ഹിരോഷിമ ദിനം ആചാരിച്ചു. ഈശ്വരപ്രാർത്ഥനയോടെ പരിപാടികൾ അസംബ്ലിയിൽ  ആരംഭിച്ചു. അമേയ ദിലീപ് യുദ്ധത്തിനെതിരെയും ന്യൂക്ലിയർ ആയുധങ്ങൾക്കെതിരെയും സന്ദേശം നൽകുന്ന ഒരു പ്രസംഗം അവതരിപ്പിച്ചു. കുട്ടികൾ ചാർട്ടുകളും പോസ്റ്ററുകളും തയ്യാറാക്കി.  സമാധാന സന്ദേശം നൽകുന്ന മുദ്രാവാക്യങ്ങൾ എഴുതി അവതരിപ്പിച്ചു.

 
 

ക്വിറ്റ് ഇന്ത്യ ദിനാചാരണം ഓഗസ്റ്റ് 8 ന് കലൂർ സെന്റ്. ജോവാക്കിംസ് സ്കൂളിൽ രാവിലെ അസംബ്ലിയിൽ ഈശ്വര പ്രാർത്ഥനയോട് കൂടി ക്വിറ്റ് ഇന്ത്യ ദിനാചാരണം ആരംഭിച്ചു. സെറ ക്വിറ്റ് ഇന്ത്യസമര ചരിത്രവും ദേശസ്നേഹവും സ്ഫു രിക്കുന്ന ഒരു പ്രസംഗം അവതരിപ്പിച്ചു. കുട്ടികൾ ക്വിറ്റ് ഇന്ത്യ സമരചരിത്രവുമായി ബന്ധമുള്ള ചാർട്ടുകളും പോസ്റ്ററുകളും തയ്യാറാക്കി ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു. ക്വിസ് മത്സരവും നടത്തി. ------------------------------------------------------------------------------------ സ്വാതന്ത്ര്യ ദിനാഘോഷം ഭാരതത്തിന്റെ 79-ാംമത് സ്വാതന്ത്ര്യ ദിനം സെന്റ് .ജൊവാക്കിംസിൽ ഗംഭീരമായി ആഘോഷിച്ചു. കുട്ടികളിൽ ദേശസ്നേഹം ഉണർത്തുന്നതിനായി വിവിധ മത്സരങ്ങളും പരിപാടികളും വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം , പതാക നിർമ്മാണം, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു. സ്വതന്ത്ര ദിനാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾ നിർമ്മിച്ച വിവിധ ക്രാഫ്റ്റ് പ്രവർത്തനങ്ങൾ ആകർഷണീയമായിരുന്നു . സ്വാതന്ത്ര്യസമരസേനാനികൾ, സ്വാതന്ത്ര്യ സമര ചരിത്രം എന്നിവ വിഷയമാക്കി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, ചാർട്ടുകൾ എന്നിവ വിജ്ഞാനപ്രദവും ആകർഷകവും ആയിരുന്നു. ഓഗസ്റ്റ് 15ന് വിശിഷ്ടാതിഥിയായി വിദ്യാലയത്തിലെത്തി പതാക ഉയർത്തിയത് ഹോണറബിൾ ജസ്റ്റിസ്‌ കെമാൽ പാഷ ആയിരുന്നു.ഗൈഡ്സിന്റെ നേതൃത്വത്തിൽ ഫ്ലാഗ് ഹോസ്റ്റിങ്ങ് സെറിമണി യോടെ ആരംഭിച്ച പരിപാടികളും വിശിഷ്ടാതിഥികൾ നൽകിയ സന്ദേശങ്ങളും കുട്ടികളിൽ ദേശീയ ബോധം ഉണർത്തുന്നതും രാജ്യസ്നേഹം വളർത്തുന്നതും ആയിരുന്നു .

പച്ചക്കറിത്തോട്ടം

സെന്റ്‌ . ജൊവാക്കിംസ് സ്കൂളിലെ കുട്ടി കർഷകർ ഒരുക്കുന്ന പച്ചക്കറിത്തോട്ടത്തിന്റെ ആദ്യ നടപടികളായ  നിലമൊരുക്കലും തൈ നടലും  പൂർത്തിയായി.വളരെ  ഊർജ്ജസ്വലതയോടെ എല്ലാ  കുട്ടികളും  കാർഷികവൃത്തിയിൽ ഏർപ്പെട്ടു. നിലമൊരുക്കുന്നതിൽ

 
 

ഒരു വിഭാഗവും തൈകൾ  തരം  തിരിച്ചു  നടുന്നതിൽ   മറ്റൊരു  വിഭാഗവും  ചെടികൾ നനയ്ക്കാൻ മറ്റൊരു  വിഭാഗവും സജ്ജീവമായി  പ്രവർത്തിച്ചു.




ഏക് പെഡ്  മാ  കേ  നാം  2.0

അമ്മയ്‍ക്കുള്ള  ആദരസൂചകമായും  ഭൂമി മാതാവിനെ സംരക്ഷിക്കുന്നതിനുമായി ഒരു വൃക്ഷം നട്ടുപിടിപ്പിക്കുന്നതിനുള്ള ഏക് പെഡ്  മാ  കേ  നാം  2.0 പ്രചാരണത്തിൽ  സെന്റ്‌ . ജൊവാക്കിംസ് സ്കൂളിലെ  കുട്ടികളും  പങ്കെടുത്തു . കുട്ടികൾ  അമ്മമാരോടൊത്തു  വൃക്ഷത്തൈകൾ  നടുകയും  ചെയ്തു .