ചേരാപുരം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
06:20, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16468 (സംവാദം | സംഭാവനകൾ) (history)
ചേരാപുരം യു പി എസ്
വിലാസം
തീക്കുനി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201716468




................................ == ചരിത്രം == ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ജില്ലയിലെ അവികസിത പ്രദേശമായ വേളം പഞ്ചായത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാണു ചേരാപുരം യു പി സ്കൂൾ. വടകര താലൂക്കിലെ തീക്കുനിയിൽ ആണു ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത്.വടകര നിന്ന് കാവിൽ-തീക്കുനി റോഡ് വഴി കുറ്റ്യാടിയിലേക്ക് പോകുമ്പോൾ തീക്കുനി അങ്ങാടിക്ക് 500 മീറ്റർ മുമ്പ് ഈ വിദ്യാലയം കാണാം. അറിവിന്റെ ആദ്യാക്ഷരം നുകരാൻ ഈ വിദ്യാലയത്തിലെത്തിയ പലരും പിൽക്കാലത്ത് പ്രശസ്തരായി തീർന്നിട്ടുണ്ട്.എഴുത്തുകാർ,കായികതാരങ്ങൾ,എഞ്ചിനീയർ,ഡോക്റ്റർ,നിയമഞ്ജർ പത്രപ്രവർത്തകർ അധ്യാപകർ അങ്ങനെ സമസ്ത മേഖലകളിലും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളെ കാണാം. ദ്രോണാചാര്യ അവാർഡ് ജേതാവ് ശ്രീ ഒ എം നമ്പ്യാർ തന്റെ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഇവിടെ നിന്നാണു.അങ്ങിനെ നിരവധി പ്രഗത്ഭരേയും പ്രശസ്തരേയും സംഭാവന ചെയ്ത സരസ്വതീക്ഷേത്രമാണു ഈ വിദ്യാലയം. ഈ വിദ്യാലയം നിലവിൽ വന്നത് ഏത് കാലത്താണെന്ന് വ്യക്തമായി അറിയില്ലെങ്കിലും ഇന്നത്തെ നിലയിലുള്ള സ്കൂൾ എട്ടാം ക്ലാസ് വരെയുള്ള എലിമെന്ററി സ്കൂളായിട്ട് ഏകദേശം 110 വർഷമായെന്ന് അനുമാനിക്കപ്പെടുന്നു.ഈ വിദ്യാലയത്തിന്റെ മൂലരൂപം തൊട്ടടുത്ത് പറമ്പിൽ (പൗവ്വലത്ത്) കുടിപ്പള്ളിക്കൂടമായി ദീർഘകാലം പ്രവർത്തിരുന്നു എന്ന് പഴമക്കാർ അഭിപ്രായപ്പെടുന്നു.ഇന്നും ചേരാപുരം യു പി എന്നല്ല, "പൗവ്വലത്ത് സ്കൂൾ" എന്നാണു പലരും പറയാറു. സ്ക്കൂൾ നിൽക്കുന്ന സ്ഥലവും തൊട്ടടുത്ത "പൗവ്വത്ത്" എന്നപുരയിടവും പണ്ട് ഒറ്റപറമ്പായിരുന്നു എന്നും പൂർവ്വികർ സ്മരിക്കുന്നു. എലിമെന്ററി സ്കൂൾ ആയപ്പോൾ മലബാർ ഡിസ്റ്റ്രിക്റ്റ് ബോർഡിനായിരുന്നു ഈ വിദ്യാലയത്തിനെ ആദ്യകാല നടത്തിപ്പ് ചുമതല.പരേതനായ ശ്രീ കളരിപ്പൊയിൽ നാരായണൻ നമ്പ്യാർ (വടയം) മലബാർ ഡിസ്റ്റ്രിക്റ്റ് ബോർഡിനു വാടകയ്ക്ക് കൊടുത്തതാണെന്ന് കേൾക്കുന്നു.അന്ന് ശ്രീ രൈരുക്കുറുപ്പ് വക്കീൽ ഡിസ്റ്റ്രിക്റ്റ് ബോർഡിൽ അഡ്വൈസറി മെമ്പർ ആയിരുന്നു.ഡിസ്റ്റ്രിക്റ്റ് ബോർഡിൽ നിന്ന് അദ്ദേഹത്തിനു വിട്ടുകിട്ടിയ ശേഷം അദ്ദേഹമായിരുന്നു വളരെക്കാലം ഈ വിദ്യാലയത്തിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകൾ ശ്രീമതി വി കെ സരോജനിയമ്മയാണു ഇന്നത്തെ മാനേജർ.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ചേരാപുരം_യു_പി_എസ്&oldid=291003" എന്ന താളിൽനിന്ന് ശേഖരിച്ചത്