എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാഷണൽ സർവ്വീസ് സ്കീം/2025-26

നാഷണൽ സ‌ർവ്വീസ് സ്കീം 2025-26 വർഷത്തെ പ്രവർത്തനങ്ങൾ

പരിസ്‍ഥിതി ദിനത്തിൽ പങ്കാളികളായി എൻ.എസ്.എസ് യൂണിറ്റും

5/06/2025 വ്യാഴാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് "കല്പകം" എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കൽപ്പവൃക്ഷം നടുകയും ചെയ്യതു. അടിമാലി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. കെ.കെ.രാജു ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ പ്ലക്കാർഡ് നിർമ്മിക്കുകയും തുടർന്ന് റാലി, പ്രതിജ്ഞ എടുക്കുകയും ചെയ്യതു. സ്കൂൾ പരിസരം വൃത്തിയാക്കി എൻഎസ്എസ് വോളണ്ടിയേഴ്സ് മാതൃകയായി മാറി.

റോഡ് സേഫ്‍റ്റി ക്ലാസ്സ്

6/06/2025 വെള്ളിയാഴ്ച്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെയും പ്രോഗ്രാം ഓഫിസറുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും റോഡ് സേഫ്റ്റിയെ കുറിച്ച് ക്ലാസ്സ് നൽകി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അറിയേണ്ട കാര്യങ്ങളെപ്പറ്റി ബ്രൈറ്റി ടീച്ചർ ക്ലാസ്സ് എടുത്തു. എൻഎസ്എസ് വോളണ്ടിയേഴ്സിനും കുട്ടികൾക്കും റോഡ് സേഫ്റ്റിയെ പറ്റി കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു.

എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്

7/06/2025 വ്യാഴാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെയും പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ ഗ്രെയ്സ് റാണി ക്ലാസ്സിന് നേതൃത്വം നൽകി.

എൻഎസ്എസ് അംഗങ്ങൾക്കായി സ്പെഷ്യൽ ഓറിയന്റേഷൻ ക്ലാസ്

ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് ആദ്യവർഷ ബാച്ചിലെ അംഗങ്ങൾക്കായി പ്രത്യേക ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു . എൻ.എസ്.എസിന്റെ പ്രവർത്തന രീതികളെ കുറിച്ചും ഓരോ വോളണ്ടിയേഴ്സിന്റെയും കടമകളെ കുറിച്ചും ശ്രീ അബീഷ് സാർ ക്ലാസുകൾ നയിച്ചു.

വായന ദിനാചരണം ആചരിച്ച് എൻഎസ്എസ് യൂണിറ്റ്

സംസ്ഥാനതലത്തിൽ എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കപ്പെട്ട വായന മാസാചരണത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വായനാദിനാചരണം സംഘടിപ്പിച്ചു. യൂണിറ്റ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ വിൻസി ജോസഫ് എൻഎസ്എസ് വോളണ്ടിയേഴ്സിന് മലയാള മനോരമ പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. വായനയുടെ മഹത്വത്തെ പറ്റിയും വായനയുടെ ആവശ്യകതയെ പറ്റിയും സിസ്റ്റർ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു. എൻഎസ്എസ് വോളണ്ടിയേഴ്സ് എല്ലാവരും വായനാദിനത്തിൽ പങ്കാളികളായി

എൻഎസ്എസ് വോളണ്ടിയേഴ്സിന് ആയി നിയമ ബോധവൽക്കരണ ക്ലാസ്

ഫാത്തിമ മാതാ സ്കൂളിലെ എൻഎസ്എസ് യൂണിറ്റിലെ അംഗങ്ങൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒരു സാമൂഹിക ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട അത്യാവശ്യമായ നിയമങ്ങൾ ഏതൊക്കെയാണെന്ന് ക്ലാസിൽ വിശദമായി പറഞ്ഞു .അഡ്വക്കേറ്റ് പ്രവീൺ ജോർജ് സാർ ആണ് ക്ലാസുകൾ നയിച്ചത്. ഇത്തരം നിയമവശങ്ങളെക്കുറിച്ച് ഓരോ കുട്ടികൾക്കും അറിവുണ്ടാകേണ്ടതാണ് എന്നും നിയമ ബോധമുള്ള ഒരു നല്ല തലമുറയായി മാറണമെന്നും സാർ ക്ലാസിൽ പറഞ്ഞു.

കൗമാര വിദ്യാഭ്യാസ ക്ലാസ്

ഫാത്തിമ മാതാ സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കുമായി കൗമാര വിദ്യാഭ്യാസ ക്ലാസ് സംഘടിപ്പിച്ചു. ഈ പ്രായത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും മറ്റും കുട്ടികൾ കൂടുതൽ ബോധവാന്മാരാകാൻ ഇത്തരം ക്ലാസുകൾ സഹായിക്കുന്നു. ഈ പ്രായത്തിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ക്ലാസിൽ വിശദമായി പ്രതിപാദിച്ചു.

പച്ചക്കറിത്തോട്ട നിർമ്മാണത്തിൽ വ്യാപൃതരായി എൻഎസ്എസ് വോളണ്ടിയേഴ്സ്

ഫാത്തിമ മാതാ സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വർഷങ്ങളായി പച്ചക്കറിത്തോട്ടം പരിപാലിച്ചു പോരുന്നു ഈ വർഷത്തെ പച്ചക്കറിത്തോട്ടം നിർമ്മാണത്തിന്റെ പ്രാരംഭഘട്ട നടപടികൾ ആരംഭിച്ചു കുട്ടികളിൽ കൃഷി രീതിയെപ്പറ്റിയും കൃഷിയുടെ മഹാത്മ്യത്തെപ്പറ്റിയും പറ്റിയും മനസ്സിലാക്കി കൊടുക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. നിലമൊരുക്കൽ മുതൽ വിത്ത് നടീൽ വരെയുള്ള എല്ലാ ഘട്ടങ്ങളിലും കുട്ടികൾ പങ്കാളികളായി.