ജി.‍ഡബ്ല‌്യ‌ൂ.എൽ.പി.എസ്. പിലിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.‍ഡബ്ല‌്യ‌ൂ.എൽ.പി.എസ്. പിലിക്കോട്
വിലാസം
പിലിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201712509




ചരിതം

പിലിക്കോട് ഗവ. വെൽഫെയർ എൽ .പി സ്കൂൾ . ഇ പഞ്ചായത്തിലെ ഏക സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ആദ്യ കാലത്ത് ഹരിജന വിഭാഗത്തിൽ പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സാമൂഹിക പരിപോഷണത്തിനു ഊന്നൽ നൽകികൊണ്ടായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രവർത്തനം , ഈ വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പ്രതേക അനുക്കൂല്യങ്ങൾ ലഭ്യമാക്കിയിരുന്നു .ആദ്യ കാലത് അഞ്ചാം ക്‌ളാസ്സുവരെ ആയിരുന്നു ഇവിടെ ക്‌ളാസ്സുകൾ എങ്കിലും പിന്നീട് ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകൾ ആയി മാറി. ഡോക്ടർമാർ എൻജിനീയർമാർ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ അദ്ധ്യാപകർ തുടങ്ങിയ ജീവിതത്തിന്റെ നാനാതുറകളിൽപെട്ടവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായിട്ടുണ്ട്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിയുന്നുണ്ട് .

ഭൗതികസൗകര്യങ്ങള്‍

ക്‌ളാസ്, മുറികളും, ഓഫീസിൽ,കംപ്യൂട്ടർലാബ് ,ലൈബ്രറി മുറി ,ഹാൾ എന്നുവയുണ്ട്.വിശാലമായ കളിസ്ഥലമുണ്ട്.കുടിവെള്ളം വൈദുതി ഫോൺ ഇന്റർനെറ്റ് സൗകര്യം സ്കൂളിനുണ്ട്.നല്ല ഒരു പാചകപുരയും സ്റ്റോർറൂമും ഉണ്ട്.സ്കൂളിന് സ്വന്തമായി ഒരു വാഹനം ഈ വര്ഷം തന്നെ സ്വായത്തമാക്കാൻ സാധിക്കുന്നതാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാകായിക പ്രവർത്തി പരിചയ മേളകളിൽ പങ്കെടുക്കുകയും അഭിമാനാർഹമായ വിജയങ്ങൾ നേടുകയും ചെയ്യുന്നു. പ്രാദേശിക കലാകാരന്മാരുടെ സഹായത്തോടെ പി .ടി.എ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.സ്കൂളിൽ നല്ലൊരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു, കുട്ടികൾക്കും അമ്മമാർക്കും ലൈബ്രറി പുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്തുവരുന്നു സ്കൂളിൽ വിവിധ ക്ലബ്ബ്കൾ പ്രവർത്തിച്ചുവരുന്നു. പഞ്ചായത്ത്, കൃഷിഭവൻ ,എന്നിവരുടെ സഹകരണത്തോടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി