സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2025-28
[1]പുതിയ ബാച്ചിന്റെ ആപ്റ്റിയൂട്ട് ടെസ്റ്റ് ഇത്തവണ എട്ടാം ക്ലാസിലെ 143 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് ടെസ്റ്റ് എഴുതി.ഇതിൽ 135 കുട്ടികളും എലിജിബിൾ ആയി തീരുകയും ചെയ്തു.ഈ വർഷം ആദ്യമായി ലിറ്റിൽ കൈറ്റ്സ് രണ്ട് ബാച്ച് അനുവദിക്കപ്പെട്ടു.ആദ്യ ബാച്ചിൽ 40 കുട്ടികളും പിന്നീട് അനുവദിക്കപ്പെട്ട ബാച്ചിൽ 34 കുട്ടികളും ആണുള്ളത്.അങ്ങനെ 37 വീതം കുട്ടികളുള്ള രണ്ട് ലിറ്റിൽ കൈറ്റ്ബാച്ചുകൾ സ്കൂളിൽ രൂപം കൊണ്ടു'
രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണം
ലിറ്റിൽ കൈറ്റ്സ് 8ക്ലാസ് രണ്ട് ബാച്ചിലെ കുട്ടികൾക്കുള്ള രക്ഷിതാക്കൾക്ക് വേണ്ടി അമ്മ അറിയാൻ എന്ന ക്ലാസ് സംഘടിപ്പിച്ചു.29 ആം തീയതി നടന്ന ക്ലാസ്സ് നിയന്ത്രിച്ചത് കൈറ്റ് മെന്റർമാരായ ശ്രീമതി സിന്ധു ജോയ് ,ശ്രീമതി ശ്രീജ എൻ എന്നിവരായിരുന്നു.ക്ലാസുകൾ കൈകാര്യം ചെയ്തത് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളായിരുന്നു.മാറുന്ന ലോകം ,മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,സൈബർ ലോകത്തെ ചതിക്കുഴികൾ, ഈ ബാങ്കിംഗ് സംവിധാനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന വിഷയങ്ങൾ.
- ↑ ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിന്റെ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള ആപ്റ്റിറ്റ്യൂട് ടെസ്റ്റ്