ജി എൽ പി എസ് മരക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15321 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് മരക്കടവ്
വിലാസം
മരക്കടവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201715321




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ കബനി പുഴയുടെ തീരത്തു മരക്കടവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് മരക്കടവ്. ഇവിടെ 40 ആണ്‍ കുട്ടികളും 39 പെണ്‍കുട്ടികളും അടക്കം ആകെ 79 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

              വയൽനാട് എന്ന് അന്വർത്ഥമുള്ള വയനാട്ടിലെ വീര ധീര സ്വാതന്ത്ര്യ സമര പോരാളിയായ കേരളവർമ പഴശ്ശിരാജയുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ, സീതാദേവിയുടെ  ആവാസത്താൽ ഐശ്വര്യ സമ്പൂർണമായ പുൽപ്പള്ളിയിലെ മരക്കടവ്‌ എന്ന പ്രദേശത്താണ് ഈ വിദ്യാലയം .ഗവ. എൽ . പി. സ്കൂൾ പുൽപള്ളി എന്ന് തന്നെയായിരുന്നു ആദ്യകാലത്തെ ഇതിൻറെ പേര്.
              പുൽപ്പള്ളിയിലെ  ആദ്യകാല കുടിയേറ്റക്കാരിൽ ഭൂരിഭാഗവും കടന്നു വന്നത് പുൽപ്പള്ളിയുടെ അതിർത്തിയിലൂടെ അരഞ്ഞാണിട്ടു ഒഴുകി വരുന്ന കബനി പുഴ കടന്നായിരുന്നു.കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കുവാൻ ഒരു പ്രൈമറി വിദ്യാലയം അത്യന്താപേക്ഷിതമായിരുന്നു . അതിനുള്ള കൂട്ടായ ആലോചനയുടെയും പരിശ്രമത്തിന്റെയും ഫലമായി ശ്രീമാൻ എൻ. ജെ . വർക്കി  നീർനാനിക്കൽ, നെല്ലക്കൽ തോമസ് , പഴത്തോട്ടം വർക്കി , മഞ്ഞാടിയിൽ വർക്കി, പുതുപ്പറമ്പിൽ ചെറിയാൻ, ഞൊണ്ടന്മാക്കാൾ തോമസ് എന്നിവരുടെയും ഇന്നാട്ടിലെ നല്ലവരായ നാട്ടുകാരുടെയും നേതൃത്വത്തിൽ മരക്കടവിൽ കബനി പുഴയുടെ തീരത്തു ആദ്യാക്ഷരത്തിന്റെ ദീപം തെളിയിച്ചുകൊണ്ട് 1955 നവംബർ 21 നു ഒരു വിദ്യാലയം ആരംഭിക്കുകയുണ്ടായി. ഇതിനായി പരിശ്രമിച്ച മറ്റു പല വ്യക്തികളുമുണ്ട് .
              എൻ. ജെ. ജോൺ  എന്ന അദ്ധ്യാപകനായിരുന്നു തുടക്കത്തിൽ സ്‌കൂളിന്റെ ചാർജ് വഹിച്ചതു . സ്‌കൂൾ രേഖ പ്രകാരം പുതുപ്പറമ്പിൽ പി. സി. തോമസ്, എങ്കിട്ട ഗൗഡർ മുതൽ പേരാണ് ഈ സ്‌കൂളിലെ ആദ്യ കാല വിദ്യാർഥികൾ .
              കബനി പുഴയുടെ രൂപ ഭാവങ്ങൾ ഇടക്കിടെ മാറിക്കൊണ്ടിരിക്കും . വേനലിൽ പൊട്ടിച്ചിരിച്ചു ശാലീനയായി ഒഴുകുന്ന പുഴ മഴക്കാലമായാൽ രൗദ്രഭാവം പൂണ്ടു അലറിത്തുള്ളി കരയെ കാർന്നു തിന്നുകൊണ്ടാവും ഒഴുകുക . അതുകൊണ്ടുതന്നെ പുഴയുടെ തീരത്തു നിന്ന് സ്‌കൂളിനെ കുറച്ചുകൂടി ഉയരത്തിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നു . അങ്ങനെ ശ്രീമാൻ പഴയ തോട്ടത്തിൽ വർക്കി എന്ന മാന്യ വ്യക്തി നൽകിയ ഒരേക്കർ പത്തു സെന്റ്‌ സ്ഥലത്തേക്ക് ,അതായതു ഇന്ന് സ്‌കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ എൻ. ജെ. ജോൺ
  2. ശ്രീ ജോസ്
  3. ശ്രീ ചന്ദ്രശേഖരൻ നായർ
  4. ശ്രീ ടി പി മൊയ്തീൻ കോയ
  5. ശ്രീ പി ശ്രീധരൻ
  6. ശ്രീ നാരായണൻ നായർ
  7. ശ്രീമതി സുലൈഖ
  8. ശ്രീ മോഹന പൈ
  9. ശ്രീ ബി രവി
  10. ശ്രീമതി ശ്യാമള
  11. ശ്രീമതി കസ്തൂരി ഭായ്
  12. ശ്രീമതി ഫിലോമിന
  13. ശ്രീ ഭാസി കൈക്കുത്തനാൽ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.868292, 76.183196 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മരക്കടവ്&oldid=280241" എന്ന താളിൽനിന്ന് ശേഖരിച്ചത്