St George L P S Elivali

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31218 (സംവാദം | സംഭാവനകൾ)

കോട്ടയം ജില്ലയിലെ കടനാട്‌ പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ് എൽ. പി. സ്‌കൂൾ . 1915-ൽ ആറാം പിച്ച സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത് . ഈ സ്ഥാപനം തുടങ്ങാൻ മുന്നിട്ടു പ്രവർത്തിച്ചത് വെള്ളരിങ്ങാട്ടു ശ്രീ. കുര്യൻ ചാക്കോ ആയിരുന്നു. ആദ്യത്തെ മാനേജരും അദ്ദേഹം തന്നെയായിരുന്നു. ഗവ.തലത്തിൽ സ്‌കൂളിന് അംഗീകാരം നേടിയെടുക്കുന്നതിൽ പാറേമ്മാക്കൽ ബ.മത്തായി അച്ചൻ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ നന്മക്കു പിന്നീടുള്ള മാനേജർമാർ ഏറെ ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്. സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ഫാ.സെബാസ്റ്റിൻ പുത്തൂരാണ്.

"https://schoolwiki.in/index.php?title=St_George_L_P_S_Elivali&oldid=280203" എന്ന താളിൽനിന്ന് ശേഖരിച്ചത്