ജി.എം.എൽ.പി.എസ്.മംഗലം
== ചരിത്രം ==1905-ല്‍ മലബാര്‍ എലിമെന്ററി എഡ്യൂക്കേഷനല്‍ ബോര്‍ഡിന്റെ കീഴില്‍ കൂട്ടായിയിലാണ് ഈ സ്കൂള്‍ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ബോര്‍ഡ് സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുതുടങ്ങിയത്.
ജി.എം.എൽ.പി.എസ്.മംഗലം | |
---|---|
വിലാസം | |
മംഗലം മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | Gmlpsmangalam |
കുളങ്ങരവീട്ടില്‍ ശ്രീ.മുഹമ്മദ് എന്നയാള്‍ തന്റെ പടിപ്പുരയില്‍ ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും പിന്നീട് അദ്ദേഹം നല്കിയ മറ്റൊരു സ്ഥലത്തുള്ള കെട്ടിടത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവരികയും ചെയ്തു.പിന്നീട് ഉടമസ്ഥാവകാശം രാമനാലുക്കല്‍ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി. ഈ സാഹചര്യത്തില്‍ 1999ല്‍ ശ്രീ. കെ ടി ,കുഞ്ഞാമന് മാസ്റ്റര്‍ മുന്‍കൈയെടുത്ത് സ്കൂള്‍ സംരക്ഷണസമിതി രൂപീകരിച്ച് സ്കൂളിന്റെ നിലനില്‍പ്പിനായി പ്രവര്‍ത്തനം തുടങ്ങി. ഈ പ്രദേശത്ത് പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
1905-ല്‍ മലബാര്‍ എലിമെന്ററി എഡ്യൂക്കേഷനല്‍ ബോര്‍ഡിന്റെ കീഴില്‍ കൂട്ടായിയിലാണ് ഈ സ്കൂള്‍ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ബോര്‍ഡ് സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുതുടങ്ങിയത്.
കുളങ്ങരവീട്ടില്‍ ശ്രീ.മുഹമ്മദ് എന്നയാള്‍ തന്റെ പടിപ്പുരയില്‍ ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും പിന്നീട് അദ്ദേഹം നല്കിയ മറ്റൊരു സ്ഥലത്തുള്ള കെട്ടിടത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവരികയും ചെയ്തു.പിന്നീട് ഉടമസ്ഥാവകാശം രാമനാലുക്കല്‍ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി. ഈ സാഹചര്യത്തില്‍ 1999ല്‍ ശ്രീ. കെ ടി ,കുഞ്ഞാമന് മാസ്റ്റര്‍ മുന്‍കൈയെടുത്ത് സ്കൂള്‍ സംരക്ഷണസമിതി രൂപീകരിച്ച് സ്കൂളിന്റെ നിലനില്‍പ്പിനായി പ്രവര്‍ത്തനം തുടങ്ങി. ഈ പ്രദേശത്ത് പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. 2000 സെപ്റ്റംബറില്‍ മംഗലം ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നപ്പോള്‍ ഈ വിദ്യാലയം മംഗലം ഗ്രാമപഞ്ചായത്തിനു കീഴില്‍ വന്നു.2001-ല്‍ മലപ്പുറം ജില്ലാകലക്ടര്‍ സ്കൂള്‍ സന്ദര്‍ശിക്കുകയും സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റാന്‍ നിര്‍ദേശിക്കുകയും ഇതനുസരിച്ച് തൊട്ടിലങ്ങാടിയിലെ പീടികമുറിയിലേക്ക് മാറ്റുകയും ചെയ്തു. സ്കൂള്‍ സംരക്ഷണസമിതിയുടേയും നാട്ടുകാരുടേയും പഞ്ചായത്തിന്റെയും പരിശ്രമഫലമായി ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന 10 സെന്റ് സ്ഥലം വാങ്ങി കേരള ഗവര്‍ണറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു.
എസ്.എസ് .എ. ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. 1-11-2004 മുതല്‍ സ്കൂള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രധാന കാല്‍വെപ്പ്:
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}