എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2025-26
സ്‌നേഹത്തണൽ.............
നമ്മുടെ വിദ്യാലയത്തിലെ സ്‌നേഹത്തണൽ സൗഹൃദ കൂട്ടായ്മ യുടെ ഭാഗമായുള്ള RCC യിലേക്കുളള ചോറുപൊതി വിതരണം നാലാം അദ്ധ്യയന വർഷത്തിലേക്ക്...... 02-07-2025 - ന് വീണ്ടും ആരംഭിച്ചു. 200 ചോറ് പൊതികൾ അവിടെ എത്തിക്കാൻ സാധിച്ചു. സേവന പ്രവർത്തനങ്ങളുടെ മഹനീയ മാതൃക സൃഷ്ടിക്കുകയും വിദ്യാർത്ഥികളിൽ കാരുണ്യത്തിൻറെ മനോഭാവം സൃഷ്‌ടിക്കാനും ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയാക്കാവുന്നതാണ്.
ലഹരി വിരുദ്ധ സന്ദേശവുമായി ലക്ഷ്മീവിലാസം ഹൈസ്കൂൾ ചുറ്റുവട്ട വിദ്യാലയങ്ങളിലേയ്ക്ക് .......
ലക്ഷ്മീ വിലാസം ഹൈസ്കൂൾ-മലയാള മനോരമ നല്ല പാഠം ലഹരി വിരുദ്ധ ക്യാമ്പയിനിന്റ, ഭാഗമായി ലക്ഷ്മീ വിലാസം ഹൈസ്കൂൾ നല്ലപാഠം കോഡിനേറ്റർമാരായ റീബ ആർ, രാഹുൽ പി എന്നിവർ ഗവ: യു പി എസ് പോത്തൻ കോട്, ഇ വി യു പി എസ് തുടങ്ങി ചുറ്റുവട്ട വിദ്യാലയങ്ങളിലേയ്ക്ക് എത്തി ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ സ്റ്റിക്കറുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു .
ഇരു സ്കൂളുകളിലെയും പ്രഥമാധ്യാപികമാർ ഷഫീല എസ്, S അനീല അധ്യാപികമാരായ സിമി, ശാലിക , മിനി കുമാരി, വീണ , പത്മശ്രീ , BRC കോഡിനേറ്റർ ശ്രീലത വിദ്യാർത്ഥികൾ,പിറ്റിഎ പ്രസിഡൻ്റ് വിപിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.