മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2025-28
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2025-28 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ആം തീയതി ബുധനാഴ്ച നടത്തപ്പെട്ടു. അഭിരുചി പരീക്ഷയ്ക്ക് പേര് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് കൈറ്റ് ന്റെ വീഡിയോ ക്ലാസുകൾ പരിശീലനത്തിനായി ഷെയർ ചെയ്തു നൽകി. കൂടാതെ കൈറ്റ് പ്രത്യേകം തയ്യാറാക്കിയ മോഡൽ പരീക്ഷകൾ കുട്ടികൾക്കായി പ്രത്യേകം അനുവദിച്ച സമയത്ത് നടത്തി.ആകെ 96 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തിരുന്നവരിൽ നിന്നും 95 കുട്ടികൾ പരീക്ഷ എഴുതി. 90 കുട്ടികളും പരീക്ഷ പാസാക്കുകയും ചെയ്തു.ഉയർന്ന സ്കോർ കരസ്ഥമാക്കിയ 40 കുട്ടികൾ യൂണിറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
രക്ഷാകർതൃ സമ്മേളനം
2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് സെലക്ഷൻ ലഭിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു മീറ്റിംഗ് 2025 ഓഗസ്റ്റ് ആറാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടത്തുകയുണ്ടായി. മീറ്റിങ്ങിന്റെ തുടക്കത്തിൽ കൈറ്റ് ലഭ്യമാക്കിയ ലിറ്റിൽ കൈറ്റ്സ് നെകുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എൽ കെ മെൻഡർ മിനി വർഗീസ് പാഠ്യപദ്ധതികളെക്കുറിച്ചും, പ്രവർത്തന പരിപാടികളും വിശദീകരിച്ചു. എൽകെ മെൻഡറായ ലിൻസി തോമസ് മറ്റു കാര്യങ്ങൾ വിശദമാക്കുകയും മീറ്റിങ്ങിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.