Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബ് രൂപീകരിച്ചു

കോടോത്ത്: ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ 'വിമുക്തി ക്ലബ്ബ്' രൂപീകരിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ക്ലബ്ബ് പ്രവർത്തനമാരംഭിക്കുന്നത്. ഹെഡ്മിസ്ട്രസ് ശാന്തകുമാരി എ.സി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അധ്യാപകരും പി.ടി.എ. (രക്ഷാകർതൃ-അധ്യാപക സമിതി) പ്രതിനിധികളും പങ്കെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.

 
ഹരീഷ് എം - വിമുക്തി കോഡിനേറ്റർ

ഹരീഷ് എം. നെ വിമുക്തി ക്ലബ്ബിന്റെ കോഡിനേറ്റർ ആയി യോഗം തിരഞ്ഞെടുത്തു. ലഹരി വിമുക്ത സമൂഹത്തിനായി വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികൾക്ക് ക്ലബ്ബ് രൂപം നൽകും.