ജി എം യു പി എസ് എളേറ്റിൽ
ജി എം യു പി എസ് എളേറ്റിൽ | |
---|---|
വിലാസം | |
എളേറ്റിൽ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളവും ഇംഗ്ലീഷും |
അവസാനം തിരുത്തിയത് | |
25-01-2017 | 47461 |
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് എളേറ്റിൽ ജി.എം.യു.പി സ്കൂൾ.
ചരിത്രം
1900 ഒക്ടോബർ 15 ന് എളേറ്റിൽ വട്ടോളിയിലെ പ്രശസ്തമായ അണ്ടിക്കുണ്ടിൽ തറവാട്ടിലെ മുകൾ നിലയിലാണ് ഈ വിദ്യാലയത്തിന്റെതുടക്കം .മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ആരംഭിച്ച ഈ ഏകാദ്ധ്യാപക വിദ്യാലയം എളേറ്റിൽ ബോർഡ് സ്കൂൾ എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് . അണ്ടിക്കുണ്ടിൽ തറവാട്ടിൽനിന്ന് ക്‌ളാസ്സുകൾ കുങ്കുമത്തിന്റെ ചുവട്ടിലേക്ക് (പാലങ്ങാട് റോഡിലെ ബസ്‌കാത്തിരിപ്പുകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം )മാറ്റി സ്ഥാപിച്ചു. 1920 ൽ ആണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചത് .ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു ക്‌ളാസ്സുകൾ നടത്തിയിരുന്നത് .പിന്നീട് ഒരു രൂപക്ക് ഒരു സെന്റ് സ്ഥലം ഗവൺമെന്റ് അക്വയർ ചെയ്തു. ആ സ്ഥലത്താണ് ഇപ്പോഴുള്ള പഴയ കെട്ടിടം സ്ഥിതി ചെയ്യുന്നത്.കുറച്ചു കാലത്തിനു ശേഷം ശ്രീ എ .കെ മൊയ്തീൻ കുഞ്ഞി ഹാജിയുടെ കെട്ടിടം ഉൾപ്പെടെ 29 സെന്റ് ഭൂമി കൂടെ സർക്കാർ ഏറ്റെടുത്തു.കുട്ടികൾ കൂടിയപ്പോൾ വീട് വീടാന്തരം കയറി ഇറങ്ങി ഓലയും മറ്റുസാധനങ്ങളും ശേഖരിച്ഛ് ഒരു ഷെഡ് കൂടി നിർമിച്ചു.അടുത്ത കാലം വരെ ആ ഷെഡ് നിലനിന്നിരുന്നു.ഈ വിദ്യാലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ തലക്കോട്ട് മുഹമ്മദ് മാസ്റ്റർ ആയിരുന്നു.1958 മുതൽ 1983 വരെ ദീർഘകാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച കെ ഹസൻ മാസ്റ്ററുടെ പേരും പ്രത്യേകം സ്മരണീയമാണ്.
നാട്ടുകാരനായ ഈ ഗോപാലൻ നായർ(1999-2001) പ്രഥമാധ്യാപകനായി ചുമതലയേറ്റതോടെയാണ് ഈ വിദ്യാലയത്തിന്റെ പുതുയുഗപ്പിറവിക്ക് തുടക്കം കുറിക്കുന്നത്. ഒന്നര പതിറ്റാണ്ട് കൊണ്ട് ഈ വിദ്യാലയം കയ് വരിച്ച പുരോഗതി അസൂയാർഹമാണ് .എസ്.എസ്.എ ,എം.എൽ.എ _ എം. പി ഫണ്ട് ,മറ്റു പ്രാദേശിക സാമ്പത്തിക സഹായങ്ങൾ എന്നിവ സമാഹരിച്ചുകൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ ഈ കാലയളവിൽ കഴിഞ്ഞു. അബ്ദുസ്സമദ് സമദാനിയുടെ എം പി ഫണ്ട് ഉപയോഗിച്ചു പുതിയ ഓഫീസ് കെട്ടിടവും ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നാലു ക്‌ളാസ് മുറികളും ഗോപാലൻ മാസ്റ്ററുടെ കാലത്ത് നിര്മിക്കുകയുണ്ടായി .2001 മുതൽ 2003 വരെ സ്ഥാപനത്തിന്റെ സാരഥിയായിരുന്ന അബ്ദുൽ അലി മാസ്റ്ററുടെ കാലത്താണ് എസ് എസ് എ പദ്ധതി പ്രകാരം ഏഴു ക്‌ളാസ് മുറികളും ക്ലസ്റ്റർ റിസോഴ്സ് സെന്ററും നിർമ്മിച്ചത് .അഞ്ചാം ക്‌ളാസ് മുതൽ ഇംഗ്ലീഷ് മീഡിയം തുടങ്ങിയതും ഇക്കാലത്താണ്.തുടർന്ന് ഹെഡ്മാസ്റ്ററായി വന്ന പി ടി മൊയ്തീൻകുട്ടി മാസ്റ്ററുടെ കാലത്താണ് എസ് എസ് എ ഫണ്ടുപയോഗിച്ച് പുതിയ എട്ടു ക്‌ളാസ് മുറികൾ കൂടി നിർമ്മിച്ചത് .ചുറ്റുമതിൽ, ഗേറ്റ് തുടങ്ങിയവ സ്ഥാപിച്ചതും ഇക്കാലത്താണ് .ധീരമായാ ഇടപെടിലൂടെ സ്കൂൾ കലണ്ടർ മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു.2008 മുതൽ 2016 വരെ എട്ടു വർഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചതു പി പി സ്കറിയ മാസ്റ്റർ ആണ് .കുടിവെള്ളപദ്ധതി,മൾട്ടീമീഡിയ,ക്‌ളാസ് റൂം,പുതിയ ഗേറ്റ്,പുതിയ ക്‌ളാസ് മുറികൾ തുടങ്ങി ഒട്ടേറെ വികസന പദ്ധതികൾ നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.അദ്ദേഹത്തിന്റെ കാലത്തു അനുവദിച്ചു കിട്ടിയ എസ് എസ് എ പദ്ധതി പ്രകാരമുള്ള നാലു ക്‌ളാസ് മുറികളുടെ നിർമാണം നടന്നുകൊണ്ടിരിക്കയാണ്.ഇപ്പോൾ ഹെഡ്മാസ്റ്ററായി ചുമതല ഏറ്റിരിക്കുന്നതു ഈ വിദ്യാലയത്തിൽ ഏറെക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ച എം അബ്ദുൽ ഷുക്കൂർ മാസ്റ്ററാണ് .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാലയനിലവാരം അന്താരാഷ്ട തലത്തിലേക്ക് ഉയർത്താനുള്ള കൂട്ടായ ശ്രമത്തിലാണ് അധ്യാപകരും രക്ഷിതാക്കളും. ഭൗതിക പുരോഗതിക്കൊപ്പം അക്കാദമിക രംഗത്തും മികച്ചനേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .എൽ എസ് എസ് -യു എസ് എസ് പരീക്ഷകളിൽ ജില്ലയിൽ നിന്നുതന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.കല ,കായിക ,ശാസ്ത്ര ,ഐ ടി മേളകളിൽ സ്ഥിരമായി ഓവർ ഓൾ കിരീടം ഈ കലാലയം നേടാറുണ്ട്.അക്കാദമിക-ഭൗതിക പോരോഗതിക്കൊപ്പം കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട് .
ഭൗതികസൗകര്യങ്ങള്‍
നാല്പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികള് ഉണ്ട് ഒരു
ഒരു കമ്പ്യൂട്ടര്‍ ലാബും ഏകദേശം പതിഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയൻസ് ക്ലബ് .
- ജെ.ആര്. സി
- ഇൻട്രാമ്യൂറൽ ക്വുസ്
- ഗണിത ക്ലബ്.
- സാമൂഹ്യശാസ്ത്ര ക്ലബ് .
- ഐ ടി ക്ലബ്
- പടവുകൾ
മാനേജ്മെന്റ്
ഇത് ഒരു ഗവ. വിദ്യാലയമാണ് ഹെഡ്‌മാസ്റ്റര് അബ്ദുല് ഷുക്കൂർ ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകർ :
കെ. ഹസ്സന് മാസ്റ്റര്
ഇ. ഗോപാലന് നായർ
കെ. അബ്ദുല് അലി മാസ്റ്റർ
പി.ടി. മൊയ്തീന്കുട്ടി മാസ്റ്റർ
പി.പി. സ്കറിയ മാസ്റ്റർ
എം.അബ്ദുള്‍ ഷുക്കൂർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.3988877,75.8862995 | width=800px | zoom=16 }}
11.3988877,75.8862995, GMUP School, Elettil
</googlemap>
|
|