വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം 2025
2025-26 വർഷത്തെ പ്രവേശനോത്സവം 02-06-2025 ൽ നമ്മുടെ സ്കുൂളിൽ വച്ച് വളരെ ഗംഭീരമായി നടന്നു.വാർഡ് കൗൺസിലർ ശ്രീ ശിവൻ കുട്ടി അവർകൾ സ്കൂൾതല ഉത്ഘാടനം നിർവഹിച്ചു.
-
43068-poster.jpg പ്രവേശനോത്സവ നോട്ടീസ്
-
43068-praveshanolsavam1.jpg സ്കൂൾ പ്രവേശനോത്സവം
-
43068 school praveshanolsavam.jpg വാർഡ് കൗൺസിലർ ശ്രീ ഡി.ശിവൻകുട്ടി സ്കൂൾതല പ്രവേശനോത്സവം ഉത്ഘാടനം ചെയ്യുന്നു.



പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തിന് പ്രത്യേകം അസംബ്ലി നടത്തി. പരിസ്ഥിതി ദിനത്തിന് പ്രത്യേക അതിഥിയായി മുൻ വിദ്യാർഥിനി കൂടിയായ കുട്ടി കർഷക അവാർഡ് കിട്ടിയ കുമാരി ആതിര കുട്ടികളോട് കൃഷിസംബന്ധമായ കാര്യങ്ങൾ സംസാരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാവിരുന്നുകൾ വേദിയിൽ അരങ്ങേറി. പരിസ്ഥിതി ദിന ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ വിജയികളായ കുമാരി സുകന്യ (9.A), ശ്രീലക്ഷ്മി (10.A) എന്നിവരെ വേദിയിൽ അനുമോദിച്ചു.
