എ യു പി എസ് ദ്വാരക/ ജൈവ പച്ചക്കറി
ജൈവ പച്ചക്കറി
മണ്ണിനോട് ഇണങ്ങി ജീവിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് വിദ്യാലയത്തില്‍ ജൈവ പച്ചക്കറി എന്ന ആശയം നടപ്പിലാക്കി.കൃഷിയിടങ്ങള്‍ ഒരുക്കി പല ക്ലാസ്സുകള്‍ക്കായിപങ്കുവച്ചു. ഓരോ ക്ലാസ്സും അവര്‍ക്ക് കിട്ടിയ കൃഷിയിടങ്ങില്‍ വിവിധ പച്ചക്കറികള്‍ കൃഷിചെയ്ത് പരിപാലിച്ച് വരുന്നു . നടീല്‍ ഉത്ഘാടനം ഷാജി സാര്‍ (ഹെഡ്മാസ്റ്റര്‍) നിര്‍വഹിച്ചു. ദിവസവും പഠന സമയത്തിനു ശേഷം നിര്‍ദ്ദേശിക്കപ്പെട്ട കുട്ടികള്‍ പച്ചക്കറികള്‍ നനച്ചും ആവശ്യമായ വളങ്ങള്‍ നല്‍കിയും പരിപാലിക്കുന്നു. ചാണകം ,ചാരം ,പച്ചില എന്നിവ വളമായി ഉപയോഗിക്കുന്നു. കോളിഫ്ലവര്‍, വെണ്ട, പയര്‍ എന്നിവ നന്നായി തഴച്ച് വളര്‍ന്നു.
വിളവെടുപ്പ് നടത്തുന്നവ അതാത് ദിവസം സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. പ്രസ്തുത പച്ചക്കറി വിളവെടുപ്പ് വെള്ളമുണ്ട കൃഷി ഓഫീസര്‍ ശ്രീ. മമ്മൂട്ടി നിര്‍വഹിച്ചു.