സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോത്സവം :2025

അറിവിന്റെ ലോകത്തിലേക്ക് തിരികെയെത്തി വിദ്യാർത്ഥികൾ. രണ്ട്മാസത്തെ അവധിക്കാലത്തിനു ശേഷം വിദ്യാർത്ഥികൾ തിരികെ സ്കൂളിലേക്ക്. പുതിയ അധ്യയനവർഷത്തിലെ ക്ലാസുകൾ പ്രവേശനോത്സവത്തോടെ ജൂൺ 2 ന് ആരംഭിച്ചു. വലിയതുറ CI ശ്രീ അശോക് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജീവിതത്തിൽ ഒരു ലക്ഷ്യബോധം ഉണ്ടാകണമെന്നും ലഹരിയുടെ ചതിക്കുഴികളിൽ നിന്നു മാറിനിൽക്കണമെന്നും അദ്ദേഹംവിദ്യാർത്ഥികളെ ഓർമിപ്പിച്ചു. വെട്ടുകാട് ഇടവക വികാരി റവ. ഡോ.എഡിസൺ Y.M യോഗത്തിന്റെ അധ്യക്ഷൻ ആയിരുന്നു.ശ്രീ .ജോർജ് ജോസഫ്(PTAപ്രസിഡന്റ്‌) ശ്രീമതി സെറാഫിൻഫ്രഡി (വാർഡ് കൗൺസിലർ - ശംഖുമുഖം), ശ്രീ.സക്കറിയ (പാരിഷ് കൗൺസിൽ സെക്രട്ടറി)ശ്രീമതി.നിഷ ജെറോം(വിദ്യാഭ്യാസകൺവീനർ) എന്നിവർ സന്നിഹിതരായിരുന്നു. പുതിയ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.


പുതിയ സ്കൂൾ ബസ് - ഫ്ലാഗ് ഓഫ്‌

  MLA ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ സ്കൂൾ ബസ് ഉദ്ഘാടനം ബഹു. MLA ശ്രീ. ആന്റണി രാജു നിർവഹിച്ചു.വെട്ടുകാട് ഇടവക വികാരി റവ. ഡോ. എഡിസൺ Y M ബസ്ആശിർവദിക്കുകയും ചെയ്തു. PTA പ്രസിഡന്റ് ശ്രീ. ജോർജ് ജോസഫ്, ശ്രീമതി സെറഫിൻ ഫ്രഡി ( വാർഡ് കൗൺസിലർ- ശംഖുമുഖം )എന്നിവരും സന്നിഹിതരായിരുന്നു.

ദിനാചരണങ്ങൾ

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചു കൊണ്ട് ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരത്തു വൃക്ഷ തൈകൾ നടുകയും പൂന്തോട്ടം ഒരുക്കുകയും ചെയ്തു.

വായനയുടെ പ്രാധാന്യം ഓർമിപ്പിച്ചു കൊണ്ട് വായന ദിനചാരണം നടന്നു. അധ്യാപകനും എഴുത്തുകാരനുമായ ശ്രീ ലോറൻസ് ഫെർണാണ്ടസ് വിദ്യാർത്ഥികളുമായി സംവദിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുകയും ചെയ്തു.വായന ദിനത്തോട് അനുബന്ധിച്ചു എഴുത്തുകാരനെ പരിചയപ്പെടൽ, വായനക്കുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പരിപാടികളും നടത്തുകയുണ്ടായി.


ജീവിതമാകട്ടെ ലഹരി എന്നോർമിപ്പിച്ചു കൊണ്ട് ലഹരിവിരുദ്ധ ദിനം ആചരിച്ചു. ലഹരിയുടെ ദൂഷ്യ വശങ്ങൾ വിശദമാക്കുന്ന ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.