ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2025-26
കൈറ്റ് മെന്റർ ഇന്ററാക്ഷൻ2025
സ്കൂളിലെ കൈറ്റ് മെന്റർമാരായ ലിസി ടീച്ചറും സുരജ ടീച്ചറും ലിറ്റിൽ കൈറ്റ്സ് പെരുംമ്പഴുതൂർ സ്കൂളിൽ വച്ചു നടന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല ലിറ്റിൽകൈറ്റ്സ് ശില്പശാലയിൽ പങ്കെടുത്തു.2025 ജൂൺ 21 ന് നടന്ന ശില്പശാലയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ പ്രവർത്തനം വിലയിരുത്തുകയും എ ഗ്രേഡ് ലഭിച്ച സ്കൂളുകളെ അഭിനന്ദിക്കുകയും ചെയ്തു.നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ എ ഗ്രേഡ് ലഭിച്ച ചുരുക്കം സ്കൂളുകളിലെ മികച്ച ഒരു യൂണിറ്റാണെന്നതിൽ നമുക്ക് അഭിമാനിക്കാം.മാത്രമല്ല രണ്ട് മെന്റർമാരും വളരെ ഊർജ്ജ്വസ്വലമായി ചർച്ചകളിൽ പങ്കെടുക്കുയും ക്രിയാത്മകമായ നിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.കൈറ്റ് സി ഇ ഒ അൻവർ സാദത്ത് സാറുമായുള്ള ഇന്ററാക്ഷനിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും നെയ്യാറ്റിൻകരയെ പ്രതിനിധീകരിച്ച് ലിസി ടീച്ചർ ഭിന്നശേഷി കുട്ടികളുടെ അഭിരുചി പരീക്ഷപങ്കാളിത്തത്തിൽ വേണ്ട പിന്തുണയെകുറിച്ച് അവതരിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ2025
സ്കൂളിന്റെ പുരോഗമനത്തിന്റെ മുഖമുദ്രയായ ലിറ്റിൽ കൈറ്റ്സിന്റെ 2025-2028 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ജൂൺ മാസം 25 തീയതി നടന്നു. എട്ടാം ക്ലാസിൽ ഉള്ള കുട്ടികൾക്കാണ് അവസരം ലഭിക്കുക.കൈറ്റ്സിലേക്കുള്ള അപേക്ഷ ആദ്യം കുട്ടികളിൽ നിന്നും വാങ്ങുന്നു .തുടർന്ന് അവർക്ക് വേണ്ട പരിശീലനം നൽകുകയും പരീക്ഷയിലൂടെ സെലക്ട് ചെയ്യുകയും ചെയ്യുന്നു.പരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങളും സമയബന്ധിതമായി പരീക്ഷ തീർക്കേണ്ടതിന്റെ ആവശ്യകതയും ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് ഇൻവിജിലേറ്റേഴ്സ് ആയ ലിസി ടീച്ചർ,സുരജ ടീച്ചർ,നിമ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ അഭിരുചി പരീക്ഷ നടന്നു. അതിനു വേണ്ട ലാബ് ഒരുക്കുകയും മറ്റു കാര്യങ്ങളുടെ സഹായത്തിനും സീനിയർ മെമ്പേഴ്സും ഉണ്ടായിരുന്നു.
NCC എൻറോൾമെന്റ് 2025
2025-2026 അധ്യായനവർഷത്തിലേയ്ക്കുള്ള എൻ സി സി എൻറോൾമെന്റ് സ്കൂൾ ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി നടന്നു.എ എൻ ഒ രാകേഷ് സാറിന്റെ നേതൃത്വത്തിൽ സൈനികരുടെ ടെസ്റ്റ് പാസായ കുട്ടികൾക്കാണ് സെലക്ഷൻ ലഭിക്കുക.53 കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.
സ്കൂൾ സംരക്ഷണ സമിതി ഉദ്ഘാടനം2025
2025-2026 അധ്യായനവർഷത്തിലേയ്ക്കുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കാട്ടാക്കട എസ് ഐ മനോജ് സാർ ഉദ്ഘാടനം ചെയ്തു.ജൂൺമാസം പത്താം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ അധ്യാപകർ,രക്ഷാകർത്താക്കൾ,ഓട്ടോറിക്ഷാക്കാർ,സമീപകടക്കാർ,വീട്ടുകാർ മുതലായവർ സ്കൂളിന്റെ സംരക്ഷണത്തിന് തയ്യാറായി വന്നു.മീറ്റിംഗിൽ എസ് പി ജിയുടെ ആവശ്യകത മനോജ് സാർ എടുത്തുപറഞ്ഞു.സന്ധ്യടീച്ചർ സ്വാഗതത്തിൽ സ്കൂളിന്റെ സംരക്ഷണത്തിന് നിലവിൽ നൽകി വരുന്ന സഹായത്തിന് സമീപവാസികൾക്കും ഓട്ടോക്കാർക്കുമൊക്കെ നന്ദി പറഞ്ഞു.
പഠനോപകരണവിതരണം2025
തിരുവനന്തപുരം ടെക്നോപാർക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ റീച്ച് പ്രോഗ്രാമിൽ നിന്നും കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. ടീം ലീഡർ സാം ജോൺ സാറിന്റെ നേതൃത്വത്തിൽ റീച്ച് അംഗങ്ങൾ സ്കൂളിൽ എത്തുകയും അവർ ശേഖരിച്ച നോട്ട്ബുക്കുകൾ,പ്രീപ്രൈമറി കുട്ടികൾക്കുള്ള സ്പെഷ്യൽ പാക്കറ്റുകൾ മുതലായവ വിതരണം ചെയ്യുകയും ചെയ്തു. പ്രീപ്രൈമറി കുട്ടികൾക്ക് അവരുടെ അടുത്തുപോയി ഈ കിറ്റുകൾ വിതരണം ചെയ്തത് കുട്ടികൾക്ക് സന്തോഷത്തിന് കാരണമായി .മാത്രമല്ല റീച്ച് പ്രോഗ്രാമിൽ നിന്ന് വന്ന ആളുകൾക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു. എല്ലാതവണയും നമ്മുടെ സ്കൂളിനോട് കാണിക്കുന്ന പരിഗണനയ്ക്ക് ടെക്നോപാർക്ക് റീച്ച് പ്രോഗ്രാമിനും ഈ പദ്ധതി നമ്മുടെ സ്കൂളിൽ ലഭ്യമാക്കാൻ കാരണക്കാരനായ ബിജു സാറിനും നന്ദി പറഞ്ഞുകൊണ്ട് സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിലുള്ള സ്കൂൾ ടീം നന്ദി അറിയിച്ചു.
പ്രവേശനോത്സവം2025
2025 ജൂൺ മാസം രണ്ടാം തീയതി തിങ്കളാഴ്ച 2025-2026 അധ്യയനവർഷത്തിലെ ക്ലാസുകൾ പ്രവേശനോത്സവത്തോടെ സമാരംഭിച്ചു.സ്റ്റാഫും പിടിഎയും ചേർന്ന് കുട്ടികളെ സ്വീകരിച്ചു.മുന്നൊരുക്കമായി അധ്യാപകർ എച്ച് എം സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ ഒന്ന് ചേർന്ന് ഓഡിറ്റോറിയവും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു.പുതിയ വിദ്യാ
ർത്ഥികളെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.പ്രവേശനഗാനത്തോടെയാണ് പ്രവേശനോവം തുടങ്ങിയത്.തുടർന്ന് മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ലൈവായി സ്ക്രീനിൽ കാണിച്ചു.ഉദ്ഘാടനശേഷം സ്കൂൾതല ഉദ്ഘാടനം നടന്നു.വാർഡ് മെമ്പർ ജിജിത്ത് ആർ നായർ ഉദ്ഘാടനം നിർവഹിച്ചു.സന്ധ്യ ടീച്ചർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് അരുൺ സാർ അധ്യക്ഷതവഹിച്ചു.
മുന്നൊരുക്കം ജലഗുണമേന്മ നിർണയിക്കൽ 2025
2025-26 അധ്യയനവർഷത്തിലേക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിന് അകത്തുള്ള കുടിവെള്ള സ്രോതസ്സുകളിൽ നിന്നും കുടിവെള്ളം ശേഖരിച്ച് ഗുണമേന്മ പരിശോധനയ്ക്കായി കൊടുത്തയക്കാൻ എച്ച് എം സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ ശേഖരിച്ചു. തുടർന്ന് ഡീഗാൾ സാർ വെള്ളം കുപ്പികളിൽ ആക്കി ഗുണമേന്മ നിർണയത്തിനായി ലാബിൽ നൽകുകയും സമയബന്ധിതമായി അതിന്റെ റിപ്പോർട്ട് സ്കൂളിൽ എത്തിക്കുകയും ചെയ്തു. പുതിയ അധ്യായന വർഷത്തിന്റെ മുന്നൊരുക്കമായി ചെയ്ത ഈ പ്രവർത്തനം കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിനും വഴിയൊരുക്കി.