ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ
വിലാസം
പുറത്തൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം17 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
27-01-201719754





ചരിത്രം

മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് പുറത്തൂര്‍ ദേവി വിലാസം എ.എല്‍.പി. സ്കൂള്‍ എന്ന പേരിലറിയപ്പെടന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പഴയ കാലത്ത് ഈ പ്രദേശം പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു.ചരിത്രപ്രാധാന്യം ഉള്‍ക്കൊള്ളുന്ന വെട്ടത്തു രാജാക്കന്‍മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഒരുകാലത്ത് ഈ പ്രദേശം . താരതമ്യേന ദരിദ്രരായ ജനവിഭാഗമാണ് ഈ പ്രദേശത്ത് മുന്‍പും ഇപ്പോഴും ജീവിച്ചുവരുന്നത്.കാര്‍ഷികമേഖലയിലും മത്സ്യ ബന്ധനത്തിലും പണിയെടുക്കുന്ന ഇവരില്‍ ഭൂരിഭാഗവും . അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശം വിദ്യാഭ്യാസ പരമായി വളരെയധികം പിന്നോക്കം നിന്നിരുന്നു. ഈ കാലഘട്ടത്തിലാണ്നൂററാണ്ടുകള്‍ക്ക് മുന്‍പ് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പൂരോഗതിയിലെ ഒരു ദീപനാളമായി ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.ക്യത്യമായി പറ‍‍ഞ്ഞാല്‍ 1894-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം 123 വര്‍ഷം പിന്നിട്ടൂ കഴി‍‍ഞ്ഞു. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നില്ല. ഈ വിദ്യാലയത്തിന്റെ തുടക്കം ഏതാണ്ട് ഒന്നര കിലോ മീറ്റര്‍ ദൂരത്ത് തൃത്തല്ലൂര്‍ എന്ന സ്ഥലത്തായിരു ന്നു ഈ വിദ്യാലയം സ്താപിതമായത്.വിദ്യാലയം തുടര്‍ന്ന് നടത്തികൊണ്ടു പോകുന്നതിലുള്ള സാമ്പത്തി ക പ്രയാസം കാരണം അന്നത്തെ മാനേജര്‍ ഈ വിദ്യാലയം അവസാനിക്കുമെന്ന അവസ്ഥ വന്ന

വിദ്യാലയം സ്വയമേവ ഏറ്റെടുത്ത് നടത്താന്‍ തയ്യാറാ വുകയും ഈ വിദ്യാലയം ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിതമാവുകയും ചെയ്തു.ഒട്ടനവധി സാമൂഹിക രാ‍ഷ് ട്രീയ ഉദ്യോഗസ്ഥ തലത്തിലുള്ള പ്രമുഖരെ സംഭാവന ചെയ്യാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് പുറത്തൂരിന്റെ സാമൂഹിക വിദ്യാഭ്യാസ പുരോഗതിയി ലെ ഈ വിദ്യാലയത്തിന്റെ പങ്ക് അനിഷേദ്യമാണ്. തുടക്കില്‍ താല്കാലിക കെട്ടിടത്തിലും ഓലഷെസിലും പ്രവര്‍ത്തിച്ചുവന്നിരുന്നു ഈ വിദ്യാലയം 8 ക്ലാസ്മുറിക ളും ഓഫീസ് റും കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയ 3 പക്ക കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നു.157കുട്ടികളും 9അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.2ക്ലാസ്റൂം സ്മാര്‍ട്ട് ക്ലാസ്റൂമാണ്.ഈ വിദ്യാലയത്തിന്റെ പുരോഗ തിയില്‍ രക്ഷിതാക്കളുടെ പങ്ക് എടുത്തു പറയേണ്ടതാ ണ്.തുടര്‍ന്നും ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോ ഗതിയില്‍ ഒരു നാഴികകല്ലായി നിലകൊള്ളുമെന്ന കാര്യത്തില്‍ സംശയമില്ല.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ&oldid=292482" എന്ന താളിൽനിന്ന് ശേഖരിച്ചത്