പ്രവേശനോത്സവം -2025

മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നപ്പോൾ 2025-26 അധ്യയനവർഷം സ്കൂളിലേക്ക് കടന്നുവന്ന നവാഗതരെയും വിദ്യാർഥി വിദ്യാർഥിനികളെയും പ്രധാന അധ്യാപകനും വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ചേർന്ന് സ്വീകരിച്ചു.ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവം സ്‌കൂൾ മാനേജർ ഫാ. വർഗീസ് ചാമക്കാലയിൽ ഉ ദ്ഘാടനം ചെയ്തുതു. ഹെഡ്‌മാസ്റ്റർ ഷാജി മാത്യു അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സജി. ഏബ്രഹാം, സ്റ്റാഫ് സെക്രട്ടറി സിബി സ്റ്റീഫൻ ജേക്കബ്, സീനിയർ അ ധ്യാപിക റിനു അൽഫോൺസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പുതുതായി പ്രവേശനം നേടിയ കുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് സ്കൂളിലെത്തിയത്.

വായനാദിനാഘോഷം

സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാദിനാഘോഷ പരിപാടികൾ തിരുവല്ല അതിരൂപത പി.ആർ.ഒ റവ.ഫാ.സന്തോഷ് അഴകത്ത് ഉത്ഘാടനം ചെയ്തു. സംസ്ഥാന മാധ്യമ അവാർഡ് ഈ വർഷം കരസ്ഥമാക്കിയ മലയാള മനോരമ സബ് എഡിറ്റർ വർഗീസ് സി. തോമസ് മുഖ്യാതിഥി ആയിരുന്നു. ലൈബ്രറിയുടെയും റീഡിംഗ് റൂമിന്റെയും ഉത്ഘാടനവും നിർവഹിച്ചു. ക്ലാസ്സുകളിലെ ലൈബ്രറി ലീഡേഴ്സിന് പ്രത്യേക ബാഡ്ജുകൾ നൽകി. ഉച്ച സമയത്തും സ്കൂൾ സമയം കഴിഞ്ഞും വായനക്ക് സൗകര്യം ഒരുക്കി .ആണ്ടോളം വായന എന്ന പദ്ധതി ആരംഭിച്ചു. ഓരോ ആഴ്ചയും ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവരെ ആദരിക്കും. ഹെഡ്മാസ്റ്റർ ഷാജി മാത്യു, പിടി എ പ്രസിഡന്റ് സജി ഏബ്രഹാം, റിനു അൽഫോൻസ എന്നിവർ പ്രസംഗിച്ചു, വായനാദിന പ്രതിജ്ഞ നടത്തി . പുസ്തകം പരിചയപ്പെടുത്തൽ കുട്ടികൾ നടത്തി . പിറന്നാളിന് ഒരു പുസ്തകം 2025 പദ്ധതി ആരംഭിച്ചു.ശീതൾ മരിയ കുര്യാക്കോസ് ,വിനു മെറിൻ തോമസ് ,അൻജു ,എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാഘോഷം

സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാഘോഷം ഉത്ഘാടനം തിരുവല്ല എം എൽ എ അഡ്വ.മാത്യു.ടി. തോമസ് നിർവ്വഹിച്ചു.തിരുവല്ല വെൽഫയർ സൊസൈറ്റി പ്രസിഡൻ്റ് സാം ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.തിരുവല്ല അതിരൂപത മുഖ്യവികാരി ജനറാൾ റവ. ഡോ ഐസക്ക് പറപ്പള്ളിൽ മുഖ്യസന്ദേശം നൽകി. തിരുവല്ല എസ്.ഐ. ജയ്മോൻ പി.ജെ, പ്രഥമാധ്യാപകൻ ഷാജി മാത്യു, പ്രിൻസിപ്പാൾ ജയാ മാത്യൂസ്, സജി ഏബ്രഹാം, ആർ ജയകുമാർ, സിബി തോമസ്, വിജയകുമാർ മണിപ്പുഴ , വിനോദ് തിരുമൂലപുരം, ജോ ഇലഞ്ഞിമൂട്ടിൽ, ഷെൽട്ടൺ വി റാഫേൽ, ജോജോമോൻ വർഗീസ്, ലിൻ്റാ എൻ അനിയൻ, മെൻസി വർഗീസ് ബിൻസി മോൾ മാത്യു എന്നിവർ നേതൃത്വം നൽകി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കുട്ടികൾക്കായി മാജിക് ഷോ സ്കിറ്റ് എന്നിവ എക്സൽ സോഷ്യൽ അവയർനെസ് മീഡിയ നടത്തുകയുണ്ടായി. സ്കൂൾ വിമുക്തി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ്, എൻ സി സി , എസ്. പി. സി, റെഡ് ക്രോസ്, ഗൈഡ്സ് സംഘടനകൾ പ്രോഗ്രാമിന് നേതൃത്വം നൽകി.

 
ലഹരി വിരുദ്ധദിനാഘോഷം
 
ലഹരി വിരുദ്ധദിനാഘോഷം
 
ലഹരി വിരുദ്ധദിനാഘോഷം
 
ലഹരി വിരുദ്ധദിനാഘോഷം