ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
തിരുവനന്തപുരം നോർത്ത് ഉപജില്ല പ്രവേശനോത്സവം പട്ടം ഗേൾസിൽ വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അജിത് കുമാർ എം എസ് അധ്യക്ഷനായി.
ഒന്നാം ക്ലാസിലേക്കും പ്രൈമറിയിലേക്കും പുതുതായി വന്നുചേർന്ന കുട്ടികളെ രണ്ടാം ക്ലാസിലെ കുട്ടികൾ സ്വീകരിക്കുകയും തിരുവനന്തപുരം ഡി ഇ ഒ ആർ ബിജു കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ ലൈലാസ്, ഡയറ്റ് പ്രതിനിധി കെ ജി വിജയബാബു, നോർത്ത്
എ ഇ ഒ ലീനദേവി, നോർത്ത് ട്രെയിനർ ഇ. ഇസ്മയിൽ, പ്രധാന അധ്യാപിക ഇൻ ചാർജ് ലിന്റ മാത്യു, എസ് എം സി ചെയർമാൻ സജയ് നാരായണൻ, പ്രവേശനോത്സവം കോഡിനേറ്റർ എ എസ് ശ്രീജ, ജനറൽ സ്റ്റാഫ്സെക്രട്ടറി സ്വാതിഭദ്രൻ തുടങ്ങിയവർ സംസാരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് പി വൈ സുധീർ, പിടിഎ അംഗങ്ങളായ ബൈജു, യൂസഫ്,ബോസ് തുടങ്ങിയവർ പങ്കെടുത്തു. പ്രവേശനോത്സവത്തോടൊപ്പം കുട്ടികളുടെ നൃത്തവും വിവിധ കലാപരിപാടികളും നടന്നു സുനിൽ പട്ടിമറ്റത്തിന്റെ പാവ നാടകവും അരങ്ങേറി.
പരിസ്ഥിതി ദിനാചരണം
ജൂൺ 5നു പരിസ്ഥിതി ദിനത്തിൽ ഡോക്ടർ ജിഷയുടെ നേതൃത്വത്തിൽ പ്രതിജ്ഞ
ഏറ്റു ചൊല്ലി കൊണ്ടു പ്രവർത്തനങ്ങൾ ആരംഭിച്ചു. ബഹുമാന്യരായ മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ,ഡെപ്യൂട്ടി മേയർ പി കെ രാജു,വാർഡ് കൗൺസിലർ ശ്രീ അംശു വാമദേവൻ എന്നിവരുടെ സാന്നിധ്യത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു.
അന്തർദേശീയയോഗദിനം
എസ് പി സി സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ അന്തർദേശീയയോഗദിനം ആചരിച്ചു.