സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം

18:30, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ekmsub (സംവാദം | സംഭാവനകൾ)

................................

സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Ekmsub




ചരിത്രം

വല്ലാര്‍പാടം ദ്വീപിന്റെ പടി‍ഞ്ഞാറെ അറ്റത്ത് കായല്‍ക്കരയോട് ചേര്‍ന്ന് 74 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1943ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഒാഫ് ആഗ്ലോ ഇന്ത്യന്‍ അസോസിയേഷന്റെ കീഴീല്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയമാണ് സെന്റ് ആന്റണീസ് യുറോപ്യന്‍ പ്രൈമറി സ്കൂള്‍. ആഗ്ലോ ഇന്ത്യന്‍ സമുദായക്കാരുടെയും മറ്റ് നാനാവിധ മതസ്ഥരുടെയും അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി ആരംഭിച്ച ഇൗ വിദ്യാലയം വല്ലാര്‍പാടം കരയിലെ ഏക ഇംഗ്ലീഷ് മീ‍ഡിയം എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്.

ചുറ്റുപാടും തിങ്ങിനിറഞ്ഞുനില്കുന്ന ഒരു കൂട്ടം വീടുകളുടെ ഇടയിലൂടെ വെറും ഒറ്റയടിപ്പാതയിലൂടെ മാത്രം എത്തിച്ചേരാന്‍ കഴിയുന്ന ഈ സ്കൂളിന്റെ സ്ഥല വിസ്തൃതി 20 സെന്റ് ആണ്. വല്ലാര്‍പാടവും ദ്വീപ് നിവാസികളും കാലത്തിനനുസരിച്ച് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു വാഹനസൗകര്യവുമില്ലാതെ കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്ന സെന്റ് ആന്റണീസ് ഇ. പി സ്കൂള്‍ പക്ഷേ പഠനനികവിന്റെ കാര്യത്തില്‍ വളരെ മുന്‍പന്തിയിലാണ്.


	 എല്‍.പിയില്‍  4 ക്ലാസ്സ്  മുറികളും  ഒരു  ഓഫീസ്സ് റൂം,  ആധുനിക  സൗകര്യങ്ങളോടുകൂടിയ  സ്മാര്‍ട്ട് ക്ലാസ്സ് റൂം ,ലൈബ്രറിയും ഉണ്ട്. കുട്ടികള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ നല്കാന്‍  ഇവിടത്തെ പിടിഎ യും  മാനേജ്മെന്റും  ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ട് .കുട്ടികളുടെ  പഠനനിലവാരത്തോടൊപ്പം  അവരുടെ കഴിവുകളും  ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍  അദ്ധ്യാപകരും  മികവാര്‍ന്ന  പ്രവര്‍ത്തനങ്ങള്‍  നല്‍കി വരുന്നു.

2014-15 അധ്യയന വര്‍ഷം മികച്ച പിടിഎ അവാര്‍ഡും അക്കാദമിക്ക് തലത്തില്‍ വെളിച്ചം പരീക്ഷയില്‍ എല്‍പി തലത്തില്‍ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി . തുടര്‍ച്ചയായ അധ്യയന വര്‍ഷങ്ങളില്‍ ശാസ്ത്രകലോത്സവത്തിലും പ്രവ്യത്തിപരിചയമേളകളിലും ഉയര്‍ന്ന ഗ്രേഡുകള്‍ ഇൗ സ്കൂള്‍ കരസ്ഥമാക്കി എന്നതില്‍ അഭിമാനം കൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}