ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |



പ്രവേശനോത്സവം25-26
GHSS KOZHIPPARA
ജിഎച്ച്എസ് സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ റീന ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. എച്ച് എം ചാർജ് മോഹന കൃഷ്ണൻ സാർ അധ്യക്ഷ പ്രസംഗം നടത്തി. വടകര പതി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കുളന്തരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജോ മാർട്ടിൻ,SMC ചെയർമാൻ ശ്രീ സുലൈമാൻ എന്നിവർ ആശംസ നേർന്നു. ഫ്രീ ബുക്ക് വിതരണവും മധുരവും നൽകി പരിപാടികൾ അവസാനിപ്പിച്ചു. സ്റ്റാഫ്സെക്രട്ടറി നാസിമുദ്ദീൻ സാർ നന്ദി രേഖപ്പെടുത്തി.

ജിഎച്ച്എസ്എസ് കോഴിപാറ സ്കൂളിൽ പത്താം ക്ലാസിലും പ്ലസ്ടുവിലും ഫുൾ എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് വടകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബേബി ട്രോഫികൾ സമ്മാനിച്ചു പ്രിൻസിപ്പൽ റീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു.
ജിഎച്ച്എസ്എസ് കോഴിപ്പാറയിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യ ശീലം ഉണ്ടാക്കാനുമായി ഉള്ള സൂമ്പ ഡാൻസ് നടന്നു

கோழிப்பாறை அரசு உயர்நிலை பள்ளியில் ஜூன் 21ஆம் தேதி சர்வதேச யோகா தினத்தையொட்டி ஜூன் 23ஆம் தேதி திங்கட்கிழமை காலை 10 மணியளவில் சிறப்பு நிகழ்ச்சி நடைபெற்றது. பள்ளி கலையரங்கில் வைத்து நடைபெற்ற யோகாசன நிகழ்வில் ஸ்மிதா ஆசிரியர் வரவேற்புரை வழங்கினார். யோகாசனத்தின் நன்மைகளை எடுத்துரைத்து பள்ளியின் தலைமை ஆசிரியர் மோகன கிருஷ்ணன் சார் நிகழ்வை துவங்கி வைத்துப் பேசினார். யோகா பயிற்சியாளர் நிஷா அவர்கள் யோகாசனத்தின் வகைகளையும் நன்மைகளையும் கூறி மாணவர்களுக்கு பத்மாசனம் பாத ஹஸ்தாசனம் , வஜ்ராசனம், திரிகோணாசனம், விருச்சாசனம் , தாடாசனம் என பல ஆசனங்களை உயர்நிலை மற்றும் நடுநிலை வகுப்பு மாணவர்களுக்கு கற்பித்துக் கொடுத்தார். அதன் நன்மைகளைப் பற்றியும் அவர்களுக்கு எடுத்துரைத்தார் இறுதியாக அனிதா ஆசிரியை நிகழ்வுக்கு நன்றியுரை வழங்க யோகாசன நிகழ்ச்சி இனிதே நடைபெற்றது
