പ്രവേശനോത്സവം (02-06-2025)

 
 

2025-26 വർഷത്തെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ ജൂൺ 2 ന് നടന്നു.







പരിസ്ഥിതിദിനം (05-06-2025)

 
പരിസ്ഥിതിദിനം

ഈ വ‍‌‍‌‌ർഷത്തെ പരിസ്ഥിതി ദിനം വളരെ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രത്യേക അസംബ്ലി കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ജീല്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഭഗത് റൂഫസ് ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു. Beat plastic ബോധവൽക്കരണം ശാസ്ത്രസാഹിത്യ പരിഷത്തിൽ നിന്നുള്ള ശ്രീ അരവിന്ദ് നിർവഹിച്ചു. ജൈവവൈവിധ്യപാർക്കിനായി തൈകൾ സംഭാവന നൽകിയ ശ്രീ വൈദ്യജ്യോതി ശ്രീവരദം കെ എം വാസുദേവൻ വൈദ്യർ കുട്ടികളോട് ഈ ദിവസത്തിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു.

 
പരിസ്ഥിതിദിനം




സമഗ്രഗുണമേന്മാ വിദ്യാഭ്യാസം (03/06/2025 - 13/06/2025)

സമഗ്രഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കി നടപ്പാക്കുന്നതിന് കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ 03/06/2025 മുതൽ 13/06/2025 വരെ ക്ലാസ്സുകളിൽ നടക്കുകയുണ്ടായി. ദിവസവും ഒരു മണിക്കൂ‍‍‌ർ ക്ലാസ് അധ്യാപക‍ർ മൊഡ്യൂൾ അനുസരിച്ച് ക്ലാസ് നൽകി.

‍ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ സ്കൂൾ എസ്.ഐ.ടി സി ഇന്ദുലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിന് പൊതുക്ലാസുകൾ നൽകി.

പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് സ്കൂൾ സൗന്ദര്യവത്കരണത്തിനായി ജൈവവൈവിധ്യപാർക്ക് നവീകരിച്ചു. ട്രാഫിക് നിയമങ്ങളുടെ ബോധവത്കരണ ക്ലാസുകൾ സീനിയർ സിവിൽ പോലീസ് ഓഫീസറായ ശ്രീ യതി പ്രകാശ് സർ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിന് നൽകി.