പ്രവേശനോൽസവം 2025

കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ 2025 -26 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂളും പരിസരവും മനോഹരമായി ഒരുങ്ങി. സ്കൂൾ മാനേജർ റവ.ഫാദർ ബിനു പുളിക്കൽ അദ്ധ്യക്ഷനായുള്ള യോഗത്തിൽ ശ്രീ.റോഷിൻ മാത്യു (എച്ച്.എം.) സ്വാഗതം ആശംസിക്കുകയും, ശ്രീ. അലക്സ് തോമസ് (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) ഉദ്ഘാടനം നടത്തുകയും ചെയ്തു. ആദ്യമായി സ്കൂളിൽ എത്തുന്ന കുട്ടികളെയും രക്ഷിതാക്കളെയും സ്വാഗതം ചെയ്യുന്നതിനും ക്ലാസ് റൂമുകൾ പരിചയപ്പെടുത്തുന്നതിനുമായി സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഹെൽപ്പ് ഡസ്ക് സജീവമായിരുന്നു.സ്കൂളിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾ രക്ഷിതാക്കൾക്കും കൂട്ടുകാർക്കുമൊപ്പം സെൽഫികൾ എടുത്തു. പ്രവേശനോത്സവ ചടങ്ങുകൾക്ക് കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.  മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കി . പുതിയ സ്കൂൾ അന്തരീക്ഷത്തിലേക്ക് കുട്ടികൾ സന്തോഷത്തോടെ പ്രവേശിച്ചു.


പരിസ്ഥിതി ദിനം

കണ്ണോത്ത്‌ സൈന്റ് ആന്റണിസ് ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതിക്കു അനുയോജ്യമായ ജീവിത ശൈലി രൂപീകരണത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഹെഡ്മാസ്റ്റർ റോഷൻ മാത്യു വൃക്ഷ തൈ നട്ടു കൊണ്ട് ദിനചാരണം ഉദ്ഘാടനം ചെയ്തു.

പോസ്റ്റർ നിർമാണം ക്വിസ് മത്സരം വീഡിയോ പ്രദർശനം, പരിസര ശുചികരണം എന്നിവയും സംഘടിപ്പിച്ചു. ഡാലി ഫിലിപ്പ് ,രാജേഷ് മാത്യു ,രാജീവ്‌ മാത്യു. അനുജ ജോസഫ്, വിദ്യാർത്ഥികളായ ശ്രീലക്ഷ്മി ബിനീഷ്, ആയിഷ ഹന്നത്ത്‌ , ബേയ്‌സിൽ , ആൻറസാ അഭിലാഷ്, സന്മയ ബി.എസ് എന്നിവർ പ്രസംഗിച്ചു .