Schoolwiki:എഴുത്തുകളരി/Ligy

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025 - പുത്തനുണർവും പുതിയ പ്രതീക്ഷകളും

പുത്തനുണർവും പുതിയ പ്രതീക്ഷകളുമായി സാന്താ ക്രൂസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം 2025 ആഘോഷിച്ചു. ഏറെ ആവേശത്തോടെയും തിളങ്ങുന്ന മുഖത്തോടെയും പുതിയ അധ്യയന വർഷത്തെ രക്ഷിതാക്കളും വിദ്യാർത്ഥികളും വരവേറ്റു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി വിധു ജോയിയുടെ അധ്യക്ഷയതയിൽ ചേർന്ന ആഘോഷ പരിപാടി യോഗത്തിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി കെ ജെ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. ഒന്നാം ഡിവിഷൻ കൗൺസിലർ അഡ്വക്കേറ്റ് ആന്റണി കുരീത്തറ ചടങ്ങു്  ഉത്ഘാടനം ചെയ്തു. " വിദ്യാഭാസമാണ് ഏറ്റവും വലിയ ആയുധം.  ലോകത്തിൽ എന്ത് മാറ്റങ്ങൾ വരുത്തുവാനും വിദ്യാഭ്യാസം കൊണ്ടേ സാധിക്കൂ എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം തൻ്റെ ആശംസകൾ അറിയിച്ചു.

വർണ കടലാസ് കൊണ്ട് ഉണ്ടാക്കിയ തോരണങ്ങളും തൊപ്പികളും ചടങ്ങിന് ഒന്നുകൂടി നിറം കൂട്ടി.  ഹൈസ്കൂളിന്റെയും എൽ പി സ്കൂളിന്റെയും പി ടി എ പ്രെസിഡന്റുമാർ ആശംസകളേകി.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Ligy&oldid=2705935" എന്ന താളിൽനിന്ന് ശേഖരിച്ചത്