1.പ്രവേശനോത്സവം


നമ്മുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു . ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുഞ്ഞുങ്ങൾക്ക് നെടുമങ്ങാട് നഗരസഭയുടെ സമ്മാനമായി ബാഗുകളും കുടയും നൽകി .സ്കൂൾ അധ്യാപരുടെ നേതൃത്വത്തിൽ പുതുതായി സ്കൂളിൽ എത്തിയ കുഞ്ഞുങ്ങൾക്ക് പഠനോപകാരണങ്ങളും വിതരണം ചെയ്തു.

2.പരിസ്ഥിതി ദിനാഘോഷം ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു.വൃക്ഷതൈ നടൽ ,പരിസ്ഥിതിദിനഗാനാലാപനം,ഒരു തൈ നടാം ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം .ക്വിസ് മത്സരം,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു