മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കുട്ടികളെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ 2നു നടത്തി. ഈ പരിപാടിക്ക് മൂത്തേടത്ത് സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂടി ആയ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയ്ക്കു സ്വാഗതം പ്രിൻസിപ്പൽ ശ്രീമതി ദേവിക ടീച്ചർ നിർവഹിച്ചു. അധ്യക്ഷത പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ടി വി നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വക്കറ്റ് എം വിനോദ് കുമാർ, പ്രസിഡന്റ് പി മോഹൻകുമാർ, പ്രധാന അധ്യാപകൻ ശ്രീ. രത്നാകരൻ മാസ്റ്റർ , പി ടി എ വൈസ് പ്രസിഡന്റ് വി കെ ഷാജി, മദർ പി ടി എ പ്രസിഡന്റ് നിഷ എ, വി പി സന്തോഷ് മാസ്റ്റർ , മുഹമ്മദ് നിസാർ എന്നിവർ ആശംസ നൽകി . പിന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി.
ലഹരി വേണ്ടേ വേണ്ട
ജൂൺ 3നു മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിയുടെ ദോഷ വശങ്ങൾ കുട്ടികളെ മനസിലാക്കി കൊണ്ട് ക്ലാസ് നടത്തി