സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/പരിസ്ഥിതി ക്ലബ്ബ്
2021 ജൂൺ 5 തീയതി പ്രവർത്തനം ആരംഭിച്ചു. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം, വീട്ടിൽ ഒരു ഉദ്യാനം എന്നീ പദ്ധതികൾ കുട്ടികൾക്കായി ആരംഭിച്ചു. 5ാഠ ക്ലാസ്സ് മുതൽ 10 ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്താൻ തിരുമാനിക്കുകയും ,സ്‌കൂൾ ക്യാമ്പസിന്റെ വിവിധ സ്ഥലങ്ങിലായി പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ടം, വിദേശഫല വൃക്ഷത്തോട്ടം എന്നിവ നിർമ്മിച്ച 5 മുതൽ 10 വരെയുള്ള വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ പലഗ്രൂപ്പുകളായി തിരിഞ്ഞ തോട്ടങ്ങൾ പരിപാലനം ചെയ്‌തു വരുന്നു.


ലോക പരിസ്ഥിതി ദിനചാരണം


2025 ജൂൺ 5 നു ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ അക്വിന യുടെ അധ്യക്ഷതയിൽ Sr. റോസ് ബൈബിൾ വായിച്ചു പ്രാർത്ഥനയോടെ ആരംഭിച്ചു. ജൂനിയർ സയന്റിസ്റ്റ് കുമാരി. ശ്രുതി കൃഷ്ണ പരിപാടി ഉത്ഘാടനം ചെയ്തു പരിസ്ഥിതി സംരക്ഷണത്തിന്റ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയുണ്ടായി. അധ്യാപിക ശ്രീമതി. ജെന്നി തോമസ് , വിദ്യാർത്ഥി ജിയാ സാറ ഷൈജു എന്നിവർ കവിതാലാപനം നടത്തി. Sr. മഹിമ നന്ദി പ്രകാശിപ്പിച്ചു. ശേഷം കുട്ടികൾ തയാറാക്കിയ പോസ്റ്റർ ഉപയോഗിച്ച് റാലി നടത്തി. റാലിയിൽ ലിറ്റിൽ കൈറ്റ്സ്, SPC, ഇക്കോ ക്ലബ് അംഗങ്ങൾ, ഗൈഡ്സ് എന്നിവർ പങ്കെടുത്തു. മണ്ണന്തല SHO ഗോപി സാർ സ്കൂൾ പരിസരത്തു വൃക്ഷ തൈ നടുകയും കുട്ടികളോട് ഒരു തൈ നട്ട് അവരുടെ ഭാവി സംരക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.