Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


മുന്നൊരുക്കം

സർക്കാറിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും നിർദേശ പ്രകാരം സ്കൂളും പരിസരവും ക്ലാസ് മുറികളും ശുദ്ധീകരിച്ചു. ഡി.വൈ.എഫ്. ഐ മേഖലാ കമ്മിറ്റി പ്രവർത്തകർ ക്ലാസ് മുറികൾ തേച്ചു കഴുകി വൃത്തിയാക്കി. പഞ്ചായത്തിന്റെ സഹായത്തോടെ അപകടകരമായ മരച്ചില്ലകൾ കോതിയൊതുക്കി. കിണർ ശുദ്ധീകരിച്ച് കുടിവെള്ള പരിശോധന നടത്തി. 1984 എസ്.എസ്എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥികൾ പ്രധാന രണ്ട് കെട്ടിടങ്ങളും പെയിന്റ് ചെയ്തു തരികയുണ്ടായി. പഞ്ചായത്ത് അധികൃതർ കെട്ടിടം പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. പോലീസ് നിർദേശ പ്രകാരം സ്കൂളിൽ കുട്ടികളെ കൊണ്ടു വന്നു പോകുന്ന ആട്ടോ, മിനി ബസ് ഡ്രൈവർമാർ പോലീസിന്റെ ട്രാഫിക് ക്ലാസിൽ പങ്കെടുത്തു. ഡ്രൈവർമാർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടാൻ നിർദേശിച്ചു. പൂർവ വിദ്യാർത്ഥിയായ ആർട്ടിസ്റ്റ് രാധാകൃഷ്ണൻ പ്രധാന കെട്ടിടത്തിന്റെ ചുവരുകൾ ശിശു സൗഹൃദ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി.

പ്രവേശനോത്സവം

പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ പ്രവേശനോത്സവം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ് ഡി അധ്യക്ഷ പ്രസംഗം നടത്തി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ഡാഡു കോടിയിൽ നവാഗതർക്ക് പഠനോപകരണ വിതരണം ചെയ്തു. കേരള സർവകലാശാല ബി.എസ്.സി മാത്‍സ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ വിദ്യലയത്തിലെ പൂർവ വിദ്യാർത്ഥിനി കുമാരി. മധുരിമക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി. പ്രീ പ്രൈമറിക്ക് ലഭിച്ച ടിവി, ടാബ്‍ലറ്റ്, ആഡിയോ റിക്കോർഡർ, സ്പീക്കർ മറ്റ് ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ടീച്ചർക്ക് കൈമാറി. സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, പുതിയ വർഷത്തിൽ സ്കൂൾ കെട്ടിടം പെയിന്റ് ചെയ്ത് നൽകിയ 1982 പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി ആൻഡേഴ്സൺഎ, സാംസ്കാരിക പ്രവർത്തകൻ ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു. സീനിയർ ടീച്ചർ ജിബി ടി ചാക്കോ കൃതജ്ഞത രേഖപ്പെടുത്തി.

പരിസ്ഥിതിദിനാഘോഷം

മണ്ണ് പര്യവേക്ഷണ – മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാഘോഷം, ഫലവൃക്ഷത്തൈകൾ നട്ട് ജില്ലാ ഓഫീസർ അനിത സി.വി നിർവഹിച്ചു. പിറ്റഎ എക്സിക്യൂട്ടീവ് അംഗം ഷെഫ്ന, സരിതാകൃഷ്ണ, സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, ആർ.പി. പണിക്കർ, എസ്.ആർ.ജി. കൺവീനർ ബിന്ദു, ഷെമി, മിനി തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി പ്രതിജ്ഞ എടുത്തു. പരസ്ഥിതി ക്വിസ് മത്സരത്തിൽ മൂന്നാം ക്ലാസിലെ ഷഹ്നാസ് ഒന്നാം സ്ഥാനം നേടി.

പഎൽ.എസ്.എസ് സ്കോളർഷിപ്പ് വിജയികൾക്ക് അനുമോദനം

സ്കൂളിൽ നിന്ന് എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ ഒൻപത് വിദ്യാർത്ഥികൾക്ക് സ്റ്റാഫ് കൗൺസിലിന്റെ അനുമോദന ഉപഹാരം വാർഡ് മെംബർ ഡാഡു കോടിയിൽ നൽകി. പൂർവ്വവിദ്യാർത്ഥികൂട്ടായ്മയായ സസ്നേഹം 1985 നു വേണ്ടി ജയശങ്കർ, ഷാജഹാൻ എന്നിവർ ഉപഹാരം നൽകി.