എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
സ്കൂൾ ക്യാമ്പ്
| 31038-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 31038 |
| യൂണിറ്റ് നമ്പർ | LK/2018/31038 |
| അംഗങ്ങളുടെ എണ്ണം | 33 |
| റവന്യൂ ജില്ല | Kottayam |
| വിദ്യാഭ്യാസ ജില്ല | Pala |
| ഉപജില്ല | Ettumanoor |
| ലീഡർ | Nayana Renjith |
| ഡെപ്യൂട്ടി ലീഡർ | Jeeva Sajeev |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Jyothi G Nair |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Deepa D Nair |
| അവസാനം തിരുത്തിയത് | |
| 31-07-2025 | Nsskidangoor |
ബാച്ചിൻറെ സ്കൂൾതല ക്യാമ്പ് ഒന്നാം ഘട്ടം മെയ് 29 ന് സ്കൂൾ മൾട്ടീമീഡിയ ലാബിൽ നടന്നു.സെൻറ് പോൾസ് എച്ച് എസിലെ കൈറ്റ്സ് മിസ്ട്രസ് ആയ ലിൻറ്റ ടീച്ചർ ക്ലാസ് നയിച്ചു.സ്കൂൾ കൈറ്റ് മിസ്ട്രസ് ജ്യോതി ജി നായർ ക്യാമ്പിന് സ്വാഗതം ആശംസിച്ചു. 30 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണശബളമായി കൊണ്ടാടി.PTA പ്രസിഡണ്ട് അശോക് കുമാർ പൂതമനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:ഇ എം ബിനു ഉദ്‌ഘാടനം ചെയ്തു. കിടങ്ങൂർ സബ് ഇൻസ്‌പെക്ടർ ശ്രീ സ്റ്റാലിൻ തോമസ് പ്രവേശനോത്സവ ദിന സന്ദേശം നൽകി.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ "ഹീയോ" എന്ന ചാറ്റ് ബോട്ട് പ്രവേശനോത്സവത്തിനു ആകർഷണമേകി.
പരിസ്ഥിതി ദിനം
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ പരിസരത്തു വൃക്ഷത്തൈ നട്ടു സമുചിതമായി ആഘോഷിച്ചു.കൈറ്റ് മിസ്ട്രസ് ജ്യോതി ജി നായർ പരിസ്ഥിതി ദിന സന്ദേശം നൽകി.