സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26
സെന്റ് ജോസഫ്സ് എച്ച് എസ് കോടഞ്ചേരി
പ്രവേശനോൽസവം
കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി. രണ്ട് മാസത്തെ വേനലവധിക്കുശേഷം പുത്തൻ പ്രതീക്ഷകളുമായി കുട്ടികൾ പുതിയ അധ്യയന വർഷത്തിലേയക്ക് പ്രവേശിച്ചു. പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചിയും തൂക്കി പൂമ്പാറ്റകളെപ്പോലെ എത്തിച്ചേർന്ന കുരുന്നുകളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എസ് പി സി, സ്കൗട്ട്സ് &ഗൈഡ്സ്, ജെ. ആർ. സി., ലിറ്റിൽ കൈറ്റ്സ് എന്നീ വിഭാഗങ്ങളിലെ കുട്ടികൾ അണിനിരന്ന് സ്വീകരിച്ചു.ഹെഡ് മാസ്റ്റർ ബിനു ജോസ് സ്വാഗതമാശംസിച്ച ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് റോക്കച്ചൻ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു, കുട്ടികളുടെ സമഗ്ര വികസനത്തിനും സർഗ്ഗത്മകതയ്ക്കും ഊന്നൽ കൊടുക്കുന്ന അധ്യയന വർഷം മാനേജർ ആശംസിച്ചു. വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, വിദ്യാർത്ഥി പ്രതിനിധികൾ എൽസ എബി, ജൂവാൻ ഫിലോ ലിഥിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രവേശനോത്സവ ഗാനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ പരിപാടിക്ക് മോടി കൂട്ടി.നവാഗതർക്ക് സമ്മാനവും മധുര പലഹാരവും വിതരണം ചെയ്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന സ്കൂൾ പ്രവേശനോത്സവം കുഞ്ഞുങ്ങൾക്ക് അവിസ്മരണീയ അനുഭവമായി മാറി. അദ്ധ്യാപക പ്രതിനിധി ബെർണാഡ് ജോസ് പരിപാടിക്ക് നന്ദി അറിയിച്ചു.
പരിസ്ഥിതി ദിനം
▪️ഗ്രീൻ ക്ലീൻ ക്യാമ്പസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി▪️ സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിനെ ഹരിതവത്ക്കരിക്കുന്നതിനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി
ഗ്രീൻ ക്ലീൻ ക്യാമ്പസ് '* പദ്ധതിക്ക് തുടക്കമായി. സ്കൂളിനെ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളെ ' ഗ്രീൻ ബ്രിഗേഡിയർസ്'* എന്ന നാമകരണം ചെയ്ത് പ്രത്യേക സംഘമാക്കി മാറ്റി. ' വലിച്ചെറിയുക എന്ന ശീലം വലിച്ചെറിയുക'* എന്ന സന്ദേശം നൽകിക്കൊണ്ട് ഹെഡ്മാസ്റ്റർ ബിനു ജോസ് പരിസ്ഥി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗ്രീൻ പ്രോട്ടോകോൾ അംബാസിഡർ സബിത ജോസഫ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.