എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
| Home | 2026-27 |
പ്രവേശനോൽസവം
2025 ജൂൺ രണ്ടിന് പ്രതികൂല കാലാവസ്ഥാ സാഹചര്യത്തിൽ ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ പ്രവേശനോത്സവം നടന്നു. ലളിതമെങ്കിലും ഊഷ്മളമായിരുന്നു ചടങ്ങ്. സ്കൂൾ മാനേജർ ശ്രീ കെ ആർ രാമചന്ദ്രൻ നായർ, നായർ സമാജം സ്കൂൾസ് പ്രസിഡൻറ് ശ്രീ കെ ജി വിശ്വനാഥൻ നായർ, പ്രഥമ അദ്ധ്യാപിക ശ്രീമതി സുജ എ ആർ, പുതിയതായി കലാലയത്തിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് വിദ്യാജ്യോതി തെളിയിച്ചു. ശേഷം പ്രവേശന മധുരം നൽകി കുട്ടികളെ ക്ലാസുകളിലേക്ക് നയിച്ചു.