സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
പ്രവേശനോത്സവം
നവ അധ്യയന വർഷം ആരംഭിച്ചു: എടത്തിരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ പുതിയ അധ്യയന വർഷം ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ. ജോമോൻ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിസ്‍ജൊ സ്വാഗതം ആശംസിച്ചു. സിഎംസി ഉദയ പ്രോവിൻസ് എഡ്യുക്കേഷൻ കൗൺസിലർ സിസ്റ്റർ മരിയറ്റ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപക പ്രതിനിധി ശ്രുതി ടീച്ചർ,സ്കൂൾ അസിസ്റ്റന്റ് ലീഡർ ദിയ സന്ദീപ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങുകൾക്ക് മോടികൂട്ടി.