ജി.എച്ച്.എസ്. കുറ്റ്യേരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം 2025

2025 - 26 അധ്യയന വർഷത്തിനു തുടക്കം കുറിച്ച് കൊണ്ട് ഗവണ്മെന്റ് ഹൈസ്കൂൾ കുറ്റിയേരിയിൽ 02/06/25 തിങ്കളാഴ്ച പ്രവേശനോത്സവം നടത്തി. സംസ്ഥാന സർക്കാരിന്റെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗം എന്നോണം മികച്ച രീതിയിൽ തന്നെ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ പരിപാടിക്ക് സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിസന്റ് ശ്രീ.ശിവദാസൻ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. തുടർന്ന് പരിയാരം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജനി ചടങ്ങിന്റെ ഉദ്ഘാടന കർമം നിർവഹിച്ചു. തുടർന്ന് ആശംസ ഭാഷണങ്ങൾക്കു ശേഷം പുതുതായി ചേർന്ന കുട്ടികളെ മധുരവും, സമ്മാനങ്ങളും നൽകി സ്വീകരിച്ചു. ശേഷം നാടൻപാട്ടും അരങ്ങേറി.