2024-27 ബാച്ചിലെ പ്രവർത്തനങ്ങൾ

ഇൻസ്റ്റലേഷൻ ഫെസ്റ്റ് മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ പുതിയ വേർഷൻ ഒ എസ് സ്കൂളിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഇൻസ്റ്റാൾ ചെയ്തു. കൈറ്റ് മാസ്റ്റർ ഹാദിൽ നരയൻ കുന്നൻ, കൈറ്റ് മിസ്ട്രസ് ശശികല ടീച്ചർ, എസ് ഐ ടി സി കുഞ്ഞിമുഹമ്മദ് സർ എന്നിവരുടെ മേൽനോട്ടത്തിൽ എട്ടോളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഇൻസ്റ്റാളേഷൻ പൂർത്തീകരിച്ചത്. പുതിയ അധ്യയന വർഷത്തിൽ ഉബുണ്ടുവിന്റെ പുതിയ വേർഷൻ 22.4 ഐടി ലാബുകളിൽ പ്രവർത്തന സജ്ജമാക്കി.

 
മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്
 
summer camp

സ്കൂൾതല സമ്മർ ക്യാമ്പ്

ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറത്ത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ കീഴിൽ 2025 മെയ് 28 ന് ഏകദിന ക്യാമറ പരിശീലന പരിപാടി സംഘടിപ്പിച്ചു. വീഡിയോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് സാധിച്ചു. ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കയറ്റ് മാസ്റ്റർ ഗിരീഷ് മാഷ് ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ എച്ച് എം ജസീല കെ ടി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ച ക്യാമ്പിൽ മാസ്റ്റർ ട്രെയിനർ കുട്ടിഹസൻ സർ സന്ദർശിക്കുകയുണ്ടായി. സ്കൂളിലെ കൈറ്റ് മാസ്റ്റർ ആദിൽ നരയൻ കുന്നൻ, കൈറ്റ് മിസ്ട്രസ് ശശികല ടീച്ചർ എന്നിവർ ക്യാമ്പിന് വേണ്ട സജീകരണങ്ങൾ നടത്തി.

പ്രവേശനോത്സവ പ്രമോഷൻ വീഡിയോ നിർമ്മാണം.