LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float


പ്രിലിമിനറി ക്ലാസ് 2019-22

25024-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25024
യൂണിറ്റ് നമ്പർLK/2018/25024
ബാച്ച്2019-22
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ലീഡർകെ അമൽ കൃഷ്ണ
ഡെപ്യൂട്ടി ലീഡർഗോപിക വിശ്വം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സി. ദീപ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി ഡെല്ലാ റോസ്
അവസാനം തിരുത്തിയത്
31-05-202525024school


കുട്ടികളെ ഉൻമേഷദായകരാക്കുന്ന് കളികളിലൂടെയും ക്ലാസ്സുകളിലൂടെയും കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സിൻെറ ആദ്യത്തെ ക്ലാസ് വളരെ മനേഹരമായി ആരംഭിച്ചു. കുമാരി. ക്യപ സി അർപ്പിച്ച ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു. കൈറ്റ് മിസ്ട്രസ് സി.ദീപ ആശംസ അർപ്പിക്കുകയും ചെയ്തു. ഏകദേശം 10 മണിയോടെ ക്ലാസ് ആരംഭിച്ചു. അഞ്ചു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ച് ക്ലാസ്സുകളിലൂടെയും കളികളിലൂടെയും ക്ലാസ് വളരെ ഉത്സാഹത്തോടെ കടന്നുപോയി. ലിറ്റിൽ കൈറ്റ്സിന് തുടർന്നുള്ള ക്ലാസ്സുകളിൽ എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത്, എന്തെല്ലാമാണ് എന്ന് സർ പറഞ്ഞു തരുകയും ചെയ്തു. അനിമേഷൻ വിഡിയോകൾ കാണിച്ചു തരികയും, പിന്നീട് സാറിൻെറ ക്ലാസ്സിനെക്കുറിച്ഛ് കുമാരി അനഘ, കുമാരി ടിഫി മരിയ വി.ആർ നല്ല അഭിപ്രായങ്ങളും പറഞ്ഞു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ റിച്ചാർ‍‍‍‍‍‍‍‍ഡ് കൃതജ്ഞത അർപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു.

എട്ടാം തരത്തിലുള്ള കുട്ടികളുടെ തിരഞ്ഞെടുപ്പ്

എട്ടാം തരത്തിലെ പുതിയ കൈറ്റ് അംഗങ്ങളെ തിരഞ്ഞടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28നു നടത്തി. 50 കുട്ടികൾ പങ്കടുത്തു. എല്ലാവരും നല്ല സ്കോറുകൾ നേടി. നാൽപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത്.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ജൂൺ 28, 2022

എട്ടാം തരത്തിലെ പുതിയ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28നു നടത്തി. 60 കുട്ടികൾ പങ്കെടുത്തു. എല്ലാവരും നല്ല സ്കോറുകൾ നേടി. നാപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത്.

ക്ലാസ് ഐ ടി കോർഡിനേറ്റർസിനുള്ള ക്ലാസുകൾ

ഈ വര്ഷം പുതിയതായി ഐ ടി കോർഡിനേറ്റർസ് ആയി ചുമതലയേറ്റ കുട്ടികൾക്കുള്ള പരിശീലന ക്ലാസ് ഒൻപതാം തരത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൽ നടത്തി.ലാപ് ടോപ്പ്, പ്രൊജക്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ഇൻ്റർനെറ്റ് ഉപയാഗത്തെക്കുറിച്ചും വിശദമാക്കിയ ക്ലാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു.

ആഴ്ച തോറുമുള്ള ക്ലാസുകൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആഴ്ചതോറും ക്ലാസുകൾ നടത്തിവരുന്നു. ഈ ക്ലാസുകൾ കുട്ടികളുടെ വലർച്ചയ്ക്കും സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾക്കും സഹായകരമാക്കുന്നു. എല്ലാ ബുധനാഴ്ചയുമാണ് ക്ലാസുകൾ നടക്കുന്നത്. ആഴ്ച തോറുമുള ക്ലാസുകളിൽ ചെയുന്ന പ്രവർത്തനങ്ങളെക്കുറിച്ചു കുട്ടികൾ ഒരു റെക്കോർഡ് നിർമിക്കുകയും ചെയ്യുന്നു.

അനിമേഷൻ

ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു അനിമേഷൻ ക്ലാസ് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആ ക്ലാസ്സിൽ സജീവമായി പങ്കെടുത്തു. അനിമേഷൻ സോഫ്റ്റ് വെയറായ ടൂപ്പി ടൂബ് ഡെസ്കിൽ കുട്ടികളെ പരിശീലിപ്പിച്ചു. ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ ആസ്വാദകരവും താല്പരൃപൂർവ്വകവുമായിരുന്നു. ഈ ക്ലാസ്സിൽ കുട്ടികൾ അനിമേഷനെക്കുറിച്ചു കൂടുതൽ മനസിലാക്കുകയും ഓരോ അനിമേഷനുകൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾ ലെവലിൽ ഒരു അനിമേഷൻ മത്സരം നടത്തുകയും ചെയ്തു.

ഡിജിറ്റൽ പൂക്കളം 2021

ആഗസ്ത് 2 2021

2021 ഓണാഘോഷത്തിനോടനുബന്ധിച്ചു വിദൃാലയത്തിൽ ഓൺലൈൻ ഡിജിറ്റൽ പൂക്കള മത്സരം യു പി, എച് എസ് വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു. കൈറ്റിസിന്റെ നേത്യത്വത്തിലാണ് മത്സരം നടത്തിയത് .ആദ്യം കുട്ടികൾക്ക് ഡിജിറ്റൽ പൂക്കളം നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ഒരു ക്ലാസ് എടുത്തു. തുടർന്ന് പൂക്കളം നിർമ്മിക്കാനുള്ള മത്സരം ആരംഭിച്ചു .കുട്ടികൾ TUX പെയിൻ്റിലും ഇൻസ്കേപ്പിലും അതിമനോഹരങ്ങളായ പൂക്കളങ്ങൾ നിർമ്മിച്ചു. എച്ഛ് എസ് വിഭാഗത്തിൽ അലൻ ജോർജും. യു പി വിഭാഗത്തിൽ മരിയ മാർട്ടിനും ഒന്നാം സമ്മാനം കരസ്ഥമാക്കി.

Digital Pookalam Prepared by Little Kites Club members

സബ് ഡിസ്ട്രിക്ട് ക്യാമ്പ് 2019

ഒക്ടോബർ 4,5

അങ്കമാലി ഉപജില്ലയിലെ വിദൃാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളിൽ നിന്നും പ്രഗത്ഭരായ കുട്ടികൾക്ക് നടത്തിയ സബ് ജില്ലാ ക്യാമ്പ് ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നും ജൂഡ് ഡേവിസ്, ക്യപ സി. ടിിഫി മരിയ എന്നിവരെ അനിമേഷൻ ക്ലാസ്സുകൾക്കായും അലൻ ജോർജ്, റിച്ചാർട് ജോബി, അബിജിത്ത് ആറ്റിണി എന്നിവരെ പ്രോഗ്രാമിങ് ക്ലാസ്സുകൾക്കായും തിരഞ്ഞെടുത്തു ഗൌരി ക്യഷ്ണ ജില്ലാ കൃാമ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഡിജിറ്റൽ മാഗസിൻ നിർമാണം 2022

ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ്റെ നിർമാണം നടത്തി.ഞങ്ങൾ സ്കൂളിലെ വിദൃാർത്ഥികളിൽ നിന്നും അലരുടെ രചനകൾ ശേഖരിക്കുകയും ലിബ്രെ ഓഫീസിൽ സോഫ്റ്റ്വെയർ ഉപയോഗിച്ച് പേജുകൾ ടൈപ്പ് ചെയ്തു ക്രമീകരിച്ചു.ഞങ്ങൾക്ക് ഈ മാഗസിൻ നിർമ്മാണം ആസ്വാദൃകരവും അറിവ് പകരുന്നതുമായിരുന്നു.


സ്പെഷ്യലി എബിൾഡ് കട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം 2019

നവംബർ 16 2019

സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് ഐ ടി മേഖലയിൽ പരിഷീലനം നൽകനൃവാൻ ഹോളിഹാമിലി ഹൈക്സൂൽ അങ്കമാലി വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും കൈറ്റ് മിസ്ട്രെസ്സുമാരും ചേർന്ന് കിടങ്ങൂർ അൽഫോൻസ സദൻസ്പെഷ്യ‍ൽ സ്ക്രൾ സന്ദർശിക്കകയും അവർക്കു നല്ല രീതിയിൽ പരിശീലനം നല്കുകയും ചെയ്തു.

സ്മാർട്ടമ്മ

നവംബർ 16 2019

അമ്മമാരുടെ ഡിജിറ്റൽ ലോകത്തിൽ സ്മാർട്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്മാർട്ടമ്മ എന്ന പരിപാടി ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഇൻ്റർനെറ്റ് ഉപയോഗം അതിൻെ്റ ദൃഷ്യം ക്യു ആർ കോഡ് സ്കാനിംഗ് സൈബ‍ർ അപകടങ്ങൾ സ്ക്രളുകളിലെ സ്മാ‍ട്ട് ക്ലാസുകൾ എങ്ങനെ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നു എന്നീ കാര്യങ്ങൾ ഈ ക്ലാസ്സിലൂടെ വിശദീകരിച്ചു.

കൈതാങ്ങായ്

ഫെബ്രുവരി 16 2020

ഞങ്ങളുടെ വിദ്യാലയത്തിലെ യു പി ക്ലാസ്സുകളിലെ കമ്പ്യൂട്ടർ മികവുപുലർത്തുന്ന കുട്ടകൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് ഒരു ക്ലാസ് നടത്തി. ഞങ്ങൾ പഠിച്ച അനിമേഷൻ സോഫ്റ്റ് വെയർ ആയ tupi tube സോഫ്റ്റ് വെയറിലാണ് ഞങ്ങൾല പരിശീലനം നൽകിയത്

കൈപിടിയിൽ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന യു പി ക്ലാസ് കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പരിശീലനം നൽകി. കംപ്യൂട്ടർ തുറക്കുന്നതും ഓരോ സോഫ്റ്റ് വെയർ എടുക്കുന്നതും കമ്പ്യൂട്ടറിൻെറ വിവിധ ഭാഗങ്ങളെക്കുറിച്ചുള്ളതായിരുന്നു ക്ലാസ്. ഈ ക്ലാസ് കുട്ടികൾക്ക് ഉപകാരപ്രദമായിരുന്നു

കുട്ടികൾക്കുള്ള ക്യാമറ പരിശീലനം

സുജിത് സാരിൻെറ നേതൃത്വത്തിൽ നടന്ന കാമറ പരിശീലനത്തിലൂടെ പലതരം ക്യാമറകളെ കുറിട്ടും അവയുടെ പ്രതൃേകതകളെക്കുറിച്ചും മനസ്സിലാക്കി. കാമറ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം ക്യാമറയുടെ ഓരോ ഭാഗങ്ങളും അലയുടെ ഉപയോഗങ്ങളും ഓരോ സാഹചര്യങ്ങളിൽ എങ്ങനെയെല്ലാം ഫോട്ടോ എടുക്കാം എന്നും സ‍ർ വിശദീകരിച്ചു. സാറിൻെറ ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് കാമറ ഉപയോഗതിനു കൂടുതൽ ആത്മവിശ്വാസം നൽകി

സമീപ എൽപി യുപി വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള കമ്പ്യൂറ്റ‍ ഏകദിന ശില്പശാല

നിങ്ങളുടെ വിദ്യാലയത്തിലെ സമീപത്തുള്ള എൽ പി വിദ്യാർത്തികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സാധിച്ചു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കമ്പ്യൂട്ടറിൻെറ ആദ്യപാഠങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പകർന്നു

വിക്ടേഴ്സ് ചാനൽ വാ‍ത്താനിർമ്മാണ പരിശീലനം

ഞങ്ങളുടെ വിദ്യാലയത്തിലെ തനതു പ്രവ‍ത്തനങ്ങളെ കുറിച്ചാണ് വിക്ടേഴ്സ് ചാനലിൽ അവതരിപ്പിച്ച്ത്. സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് ഐ ടി മേഖലയിൽ കൂടുതൽ അറിവ് പങ്കുവെച്ചതിനെക്കുറിച്ചും പ്ലാസ്റ്റിക് നിരോധനത്തെത്തുട‍ന്നുള്ള പ്രതിസന്ധി ുരിഹരിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് നടത്തിയ തുണിസ‍‍ഞ്ജി നി‍മ്മാണ പരിശീലനത്തെക്കുറിച്ചുള്ള വാർത്തകളാണ് ഞങ്ങൾ വിക്ടേഴ്സ് ചാനലിലേക്കു നൽകിയത്. വാർത്താനിർമ്മാണ പരിശീലനവും ഞങ്ങൾക്ക് ഇതിനോടൊപ്പം ലഭിച്ചു.