ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സ്കൂളിനെ, പരിസ്ഥിതി സൗഹൃദകലാലയമാക്കി മാറ്റുക, കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുക, പ്രകൃകി സംരക്ഷണപ്രവർത്തനങ്ങളിലേർപ്പെടാൻ കുട്ടികളെ സജ്ജരാക്കുക, സാമുഹികാവബോധം വളർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ് / ഇക്കോ ക്ലബ്ബ്
2024-25 പ്രവർത്തനങ്ങൾ
സീഡ് ബോൾ നിർമ്മാണം**

മണ്ണിൽ ബോളുണ്ടാക്കി വിത്തുകൾ പൊതിഞ്ഞ് വിതറാനായി സീഡ് ബോളുകൾ തയ്യാറാക്കി സീഡ്, ഇക്കോ ക്ലബ് അംഗങ്ങൾ
"വൃത്തി 2025 - ദി ക്ലീൻ കേരള കോൺക്ലേവ് "
"വൃത്തി 2025 - ദി ക്ലീൻ കേരള കോൺക്ലേവ് " അന്താരാഷ്ട്ര സമ്മിറ്റിൽ ഏപ്രിൽ 10 ന് നടന്ന കുട്ടികളുടെ നേതൃത്വത്തിലുള്ള ശില്പശാലയിൽ സംസ്ഥാന തലത്തിൽ തിരഞ്ഞെടുത്ത 8 പാനലിസ്റ്റുകളിലൊരാളായി തിരുവനന്തപുരത്തു നിന്നും കൃഷ്ണശ്രീ എം എം (ജി എച്ച് എസ് എസ് തോന്നയ്ക്കൽ മംഗലപുരം പഞ്ചായത്ത്).