ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27
2024-27 ബാച്ചിലെ പ്രവർത്തനങ്ങൾ
ഇൻസ്റ്റലേഷൻ ഫെസ്റ്റ് മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ പുതിയ വേർഷൻ ഒ എസ് സ്കൂളിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഇൻസ്റ്റാൾ ചെയ്തു. കൈറ്റ് മാസ്റ്റർ ഹാദിൽ നരയൻ കുന്നൻ, കൈറ്റ് മിസ്ട്രസ് ശശികല ടീച്ചർ, എസ് ഐ ടി സി കുഞ്ഞിമുഹമ്മദ് സർ എന്നിവരുടെ മേൽനോട്ടത്തിൽ എട്ടോളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഇൻസ്റ്റാളേഷൻ പൂർത്തീകരിച്ചത്. പുതിയ അധ്യയന വർഷത്തിൽ ഉബുണ്ടുവിന്റെ പുതിയ വേർഷൻ 22.4 ഐടി ലാബുകളിൽ പ്രവർത്തന സജ്ജമാക്കി.