ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/സ്‌കൂൾ കായികമേള
സ്കൂൾതല കായികമേള ഫെബ്രുവരി 7 വെള്ളിയാഴ്ച്ച സ്കൂളിൽ വെച്ച് നടന്നു. രാവിലെ 9 :30 ന് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ദീപശിഖ പ്രയാണം ആരംഭിച്ചു. കുട്ടികൾ ഹൗസ് അടിസ്ഥാനത്തിൽ ദീപശിഖാ പ്രയാണത്തിൽ പങ്കെടുത്തു. സ്കൂളിൽ നിന്നും ആരംഭിച്ചു മാർക്കറ്റ് വരെയും പ്രയാണം നടത്തി തിരികെ സ്കൂളിൽ എത്തി. പ്രഥമാധ്യാപകൻ പതാക ഉയർത്തിയ ശേഷം ദീപശിഖ കുട്ടികൾ സീനിയർ അദ്ധ്യാപിക സരിത ടീച്ചർക്ക് കൈമാറി. തുടർന്ന് സമ്മേളനം ഊരൂട്ടമ്പലം വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജോസ് സർ , പ്രഥമാധ്യാപകൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സ്കൂൾ ലീഡർ റീത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.



വിവിധ ഇനങ്ങളിൽ കുട്ടികൾ ഹൗസ് അടിസ്ഥാനത്തിൽ മത്സരിച്ചു. PT അദ്ധ്യാപകൻ അനു സർ മത്സരങ്ങൾക്ക് നേതിര്ത്വം നൽകി. ഓരോ മത്സരത്തിന്റെയും ഫലപ്രഖ്യാപനവും മെഡൽ വിതരണവും അന്നേ ദിവസം തന്നെ നടന്നു. എല്ലാ കുട്ടികൾക്കും വളരെ നല്ല അനുഭവമായിരുന്നു കായികമേളയിലൂടെ ലഭിച്ചത്.