കാരക്കാട് എ വി എസ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:12, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)
കാരക്കാട് എ വി എസ് എൽ പി എസ്
വിലാസം
കാരക്കാട്,നാദാപുരംറോഡ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
23-01-2017Jaydeep




................................

ചരിത്രം

ആധുനിക കേരളത്തിന്റെ ശില്‍പികളില്‍ വാഗ്ഭടാനന്ദഗുരുവിനുളള പ്ര‍ാധാന്യം വലുതാണ് കേരള നവോത്ഥാനത്തിനുവേണ്ടി അദ്ദേഹത്തിന്റെ പ്ര‍വര്‍ത്തനങ്ങള്‍ വളരെയധികം സ്വാധീച്ചിട്ടുണ്ട്.1917ല്‍ വാഗ്ഭടാനന്ദഗുരുദേവന്‍ കാരക്കാട്ടില്‍ ആത്മവിദ്യാസംഘം സ്ഥാപിച്ചു പ്ര‍വര്‍ത്തനം തുടങ്ങിയപ്പോള്‍ത്തന്നെ ഇവിടുത്തെ യാഥാസ്ഥിതികരെ അത് ശരിക്കും ‍‍ഞെട്ടിച്ചു.സമൂഹത്തില്‍ അന്ന് നിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ ഗുരുദേവന്‍ ആ‍ഞ്ഞടിച്ചപ്പോള്‍ താഴ്ന്ന ജാതിക്കാര്‍ക്കെതിരെ സാമൂഹ്യഭ്ര‍ഷ്ട് കല്പിച്ചു.തൊഴില്‍മുടക്കുക,മക്കള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുക,കുടിവെളളം മുടക്കുക തുടങ്ങിയ നീചകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ആത്മവിദ്യാസംഘത്തെ തടയുവാന്‍ യാഥാസ്ഥിതികര്‍ ശ്ര‍മം നടത്തിയത്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ മക്കള്‍ക്ക് പഠിക്കാവാന്‍വേണ്ടി 1926-ല്‍ കാരക്കാട് ആത്മവിദ്യാസംഘം ഗേള്‍സ്എല്‍ പി സ്കൂള്‍ സ്ഥാപിച്ചത്.പിന്നീടത് കാരക്കാട് ആത്മവിദ്യാസംഘം എല്‍ പി സ്കൂളായി മാറി.ആദ്യകാല അധ്യാപകരില്‍ പ്ര‍ധാനികള്‍ കറുപ്പയില്‍ കണാരന്‍ മാസ്റ്റര്‍ കുഞ്ഞാപ്പു മാസ്റ്റര്‍ പാലേരി കണാരന്‍ മാസ്റ്റര്‍, ചെറിയ തെക്കയില്‍ കുഞ്ഞിക്കണ്ണന്‍മാസ്റ്റര്‍ ,തെക്കയില്‍ കുഞ്ഞിക്കണ്ണന്‍ ഗുരിക്കള്‍ ,കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍,വി കെ ജാനകി ടീച്ചര്‍ എന്നിവരായിരുന്നു.1977ല്‍ ശ്ര‍ീ സി പി രാഘവന്‍ മുന്‍മേനേജരും പ്ര‍ധാനഅധ്യാപകനുമായ കുഞ്ഞിക്കണ്ണന്‍ മാസ്റ്ററില്‍ നിന്നും സ്കൂള്‍ വാങ്ങി.2014ല്‍ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ഭാര്യ സി പി ജയവല്ലി മേനേജറായി.

ഭൗതികസൗകര്യങ്ങള്‍

കംപ്യൂട്ടര്‍ ലാബ്,ലൈബ്ര‍റി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കറുപ്പയില്‍ കണാരന്‍ മാസ്റ്റര്‍
  2. കുഞ്ഞാപ്പു മാസ്റ്റര്‍
  3. പാലേരി കണാരന്‍ മാസ്റ്റര്‍
  4. ചെറിയ തെക്കയില്‍ കുഞ്ഞിക്കണ്ണന്‍മാസ്റ്റര്‍
  5. തെക്കയില്‍ കുഞ്ഞിക്കണ്ണന്‍ ഗുരിക്കള്‍
  6. കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍
  7. വി കെ ജാനകി
  8. ടി ലീല
  9. പി രാജി
  10. ആര്‍ ഇന്ദിര
  11. സി പി കൃഷ്ണന്‍
  12. സി പി രാജേന്ദ്ര‍ന്‍

നേട്ടങ്ങള്‍

ജില്ലാ പ്ര‍വര്‍ത്തിപരിചയമേളയില്‍ ത്ര‍ഡ്പാറ്റേണില്‍ ഒന്നാം സ്ഥാനവും എ ഗ്ര‍േഡും,2016-17 വര്‍ഷത്തെ ഉപജില്ലാ കലാമേളയില്‍ നാടോടിനൃത്തം,ഭരതനാട്യം എന്നിവയില്‍ ഒന്നാം സ്ഥാനവും എ ഗ്ര‍േഡും ലഭിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പാലേരി രമേശന്‍(പ്ര‍സിഡണ്ട്,യു എല്‍ സി സി എസ്)
  2. ഡോ.വരുണ്‍ചന്ദ്ര‍ന്‍
  3. ഡോ.സജിത്ത്പ്ര‍സാദ്

വഴികാട്ടി

{{#multimaps:11.638271, 75.570346 |zoom=13}}