എഴോം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഏഴോം ഗ്രാമപഞ്ചായത്ത്. ഏഴ് അമ്പലങ്ങളിൽ ഓം എന്നു എഴുതിയ നാടാണ് എഴോം എന്നു ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. [അവലംബം ആവശ്യമാണ്] കേരളത്തിൽ കമ്യൂണിസ്റ്റുകാർ നടത്തിയ കർഷക സമരചരിത്രത്തിൽ ഇടം നേടിയ നാടാണിത്. തളിപ്പറമ്പ് നഗരസഭയിലെ കുപ്പം മുതൽ മാടായി പഞ്ചായത്തിലെ പഴയങ്ങാടി വരെയുള്ള പ്രദേശമാണ്‌ ഏഴോം