മേൽമുറി

മലപ്പുറം മുനിസിപാലിറ്റിയിലെ ഒരു ഗ്രാമമാണ്‌ മേൽമുറി .മലപ്പുറം-കോഴിക്കോട് പാതയരികിൽ മച്ചിങ്ങൽ, കൊണോപാറ, സ്വലാത്ത് നഗർ, ആലത്തൂർ പടി, മേൽമുറി 27 എന്നിവ മേൽമുറി വില്ലേജിൽ പെടുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

വിദ്യാഭ്യാസരംഗത്തു വളരെയധികം പുരോഗതി കൈവരിച്ച മേൽമുറി എന്ന കൊച്ചു ഗ്രാമത്തിൽ 3 ഗവൺമെന്റ് എൽ പി സ്കൂളുകളും ഒരു യുപി സ്കൂളും സ്ഥിതി ചെയ്യുന്നു. കൂടാതെ എയ്ഡഡ് അൺ എയ്ഡഡ് മേഖലകളിലായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നുണ്ട്.