വാഴയൂർ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലാണ്  21.19ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പേര് പോലെ തന്നെ ഒരു കാർഷിക ഗ്രാമമാണ് വാഴയൂർ.പ്രധാന കൃഷി വാഴയാണ്.കൂടാതെ നെല്ലും മറ്റു കൃഷികളും ചെയ്തുവരുന്നു. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരാണ് വാഴയൂർ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും.ഇപ്പോൾ ഇതിൽ മാറ്റമുണ്ട്.ചാലിയാർ പുഴ അതിർത്തിയായി കോഴിക്കോട് ജില്ലയോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് വാഴയൂർ.