എം.യു.പി.എസ്. തൃക്കലങ്ങോട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

17:00, 24 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA P M (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രമാണം:ORMAKKURIPPUKAL.odt

മാനവേദൻ സ്കൂളിന്റെ പടിയിറങ്ങുമ്പോൾ

അങ്ങനെ ഒരു കാലഘട്ടം കടന്നു പോയി.1993 ജൂലൈ ഇരുപത്തൊന്നാം തീയതിയാണ് ഞാൻ ആദ്യമായി മാനവേദൻ യു.പി സ്കൂളിലെ അധ്യാപികയായത്.അന്നൊരു വാവ് ദിവസമായതുകൊണ്ട് ഉച്ചവരെ ക്ലാസ് ഉണ്ടായിരുന്നില്ല.ഉച്ചക്ക് ശേഷമാണ് ഒപ്പിട്ട് ജോലിയിൽ പ്രവേശിച്ചത്.അപ്പോൾ ഉണ്ടായിരുന്ന അധ്യാപികമാർ ആസ്യ ടീച്ചർ,തങ്കമ്മ ടീച്ചർ ഇവരെല്ലാം എന്റെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കേട്ട് എന്നെ സമാധാനിപ്പിക്കാനും എനിക്ക് ഉപദേശങ്ങൾ തരാനും തയ്യാറായി.അവരെയെല്ലാം ഞാൻ സ്നേഹത്തോടെ ഓർക്കുന്നു.ഞാൻ വന്ന കാലഘട്ടത്തിലെ ഹെഡ്മാസ്റ്റർ ഗോപി മാസ്റ്റർ ആയിരുന്നു എങ്കിലും അദ്ദേഹം ഉടൻ തന്നെ പിരിഞ്ഞു പോയി.പിന്നീട് ഒരു പത്തു വർഷക്കാലം ടി.എം ചിന്നമ്മ ടീച്ചറായിരുന്നു ഹെഡ്മിസ്ട്രസ്സ്.2005 മുതൽ 2021 വരെ ഗംഗാധരൻ മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ.ഇവരെ എല്ലാവരെയും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു.സ്കൂളിന്റെ എല്ലാ പ്രവർത്തങ്ങളിലും എന്നെ കൊണ്ട് ആവുന്ന രീതിയിൽ സഹകരിച്ചുകൊണ്ടാണ് ഈ 30 വർഷം ഇവിടെ അധ്യാപികയായി ജോലി നോക്കിയതും.

ഞാനൊരു അധ്യാപികയായി കാണാൻ എന്റെ മാതാപിതാക്കളും അതിലുപരി എന്റെ ഭർതൃമാതാവും ഏറെ ആഗ്രഹിച്ചിരുന്നു.ഇപ്പോൾ ഈ പിരിയുന്ന സമയത്തു അവരാരും എന്നോടൊപ്പം ഇന്നില്ല.കുറെ നല്ല ഓർമ്മകൾ തന്ന ഈ വിദ്യാലയം വിട്ട് പോകുമ്പോൾ എന്തൊക്കെയോ നഷ്ടപ്പെടുന്നു എന്നൊരു തോന്നൽ.പൂർവ വിദ്യാർത്ഥി സംഗമം നടത്തിയപ്പോഴാണ് എന്റെ കുട്ടികളുടെ സ്നേഹം തിരിച്ചറിയാൻ കഴിഞ്ഞത്.ജന്മം കൊണ്ട് കോട്ടയംകാരിയാണെങ്കിലും വളർന്നത് നിലമ്പൂരിലെ മഞ്ചേരിയിലും ആണ്. ഇവിടെ നിന്ന് പോയാലും ഇടക്ക് എന്റെ ഈ വിദ്യാലയത്തിൽ വരാനും എല്ലാവരെയും കാണാനും ആഗ്രഹമുണ്ട്‌.