സെന്റ് ആന്റണീസ് യു പി എസ് പഴൂർ/കലാമേള

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 14 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15371 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കലോത്സവം

    കുട്ടികളുടെ സർഗ്ഗശേഷി വളർത്തുക, അവരെ പാഠ്യേതര  വിഷയങ്ങളിൽ പങ്കാളികളാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ ഒക്ടോബർ 11,12,13 ദിവസങ്ങളിൽ പഴൂർ സെൻറ് ആൻറണീസ് യുപി സ്കൂളിൽ ഓൺലൈൻ കലാമേള നടത്തി.പ്രധാനാധ്യാപകൻ ശ്രീ ബിജു മാത്യു സാറിന്റെയും, കലോത്സവം കൺവീനർ ശ്രീ മാത്യു പി വി സാറിന്റെയും നേതൃത്വത്തിൽ കലോത്സവ കമ്മിറ്റി രൂപീകരിക്കുകയും മയൂരം 2021--2022 എന്ന പേരു നൽകുകയും ചെയ്തു.

       സാഹിത്യകാരനും കവിയുമായ ശ്രീ സാദിർ തലപ്പുഴ യാണ് കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രീപ്രൈമറി , 1, 2ക്ലാസ്സുകൾ , 3 , 4ക്ലാസ്സുകൾ , 5, 6, 7ക്ലാസ്സുകൾ എന്നിങ്ങനെ 4വിഭാഗങ്ങളായാണ് മത്സരങ്ങൾ നടത്തിയത്.സാഹിത്യരചനകൾ ,ചിത്രരചന, അഭിനയം, നൃത്തം, സംഗീതം തുടങ്ങി എല്ലാ മേഖലകളിലും മത്സരങ്ങൾ ഉണ്ടായിരുന്നു.

      ഭൂരിഭാഗം കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചു.മനോഹരമായ രചനകൾ നടത്തി എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചവരും,വളരെയധികം ആവേശത്തോടെ നൃത്തനൃത്യങ്ങളിൽ പങ്കെടുത്തവരും എല്ലാവരുടെയും മനസ്സിൽ ഇടം നേടി.ഓൺലൈൻ ക്ലാസ്സുകളുടെ ഈ കാലഘട്ടത്തിൽ മോണോ ആക്ടിൽ കുട്ടികൾ കുട്ടി ടീച്ചർ മാരായി തകർത്തഭിനയിച്ചത് വളരെ രസകരവും ഓരോ കുട്ടിയും ഓരോ അധ്യാപകരെയും എത്രത്തോളം നിരീക്ഷിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നതും ഈ കലാമേളയുടെ ഒരു പ്രത്യേകതയായിരുന്നു.ചില കുട്ടികളുടെ അറിയപ്പെടാത്ത കലാവാസനകളെ പുറത്തു കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളത് ഈ കലോത്സവത്തിന്റെ വിജയമായി കാണുന്നു. പതിമൂന്നാം  തീയതി കലോത്സവം അവസാനിച്ചു.1, 2,3  സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

2024-25

സ്കൂളിലെ 2024-25 അധ്യയന വർഷത്തെ സ്കൂൾ കലമേള വർണോത്സവ് 2k24 വർണാഭമായി നടത്തി.ബഹുമാനപ്പെട്ട H. M ജോൺസൻ കെ. ജെ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ ജോസ് മേച്ചേരിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ് മാസ്റ്റർ ശ്രീ ജോൺസൻ ടി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ആർട്സ് സെക്രട്ടറി മാളവിക പി. ബി ആശംസകൾ അറിയിക്കുകയും കല കമ്മിറ്റി കൺവീനർ അൻസു എലിസബത്ത് വർക്കി നന്ദി അറിയിക്കുകയും ചെയ്തു.ഒട്ടേറെ കലാ പ്രതിഭകൾ മാറ്റുരച്ച പരിപാടിയിൽ എല്ലാ ഹൗസും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ചവെച്ചു.


ഉപജില്ലകലോത്സവത്തിൽ* *ഓവറോൾ* *കിരീടം* *സ്വന്തമാക്കി* *സെന്റ്* *ആന്റണീസ്* *പഴൂർ*

  5 അഞ്ചുവർഷത്തിനുശേഷം വീണ്ടും കപ്പിൽ മുത്തമിട്ട് സെന്റ് ആന്റണീസ് എയുപിഎസ് പഴൂർ സ്കൂൾ.  അമ്പലവയൽ വോക്കേഷൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സുൽത്താൻ ബത്തേരി സബ്ജില്ല കലോത്സവത്തിൽ യുപി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, സംസ്കൃതോത്സവം അറബി കലോത്സവം എന്നിവയിൽ മൂന്നാം സ്ഥാനവും,എൽ പി ജനറൽ വിഭാഗത്തിൽ നാലാം സ്ഥാനവും  കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പിറ്റിഎ യുടെ   നേതൃത്വത്തിൽ ആദരിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺ കെ ജെ യോഗത്തിൽ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ ജോസ് മേച്ചേരിയിൽ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് അരുൺ, കൺവീനർ  അൻസു എലിസബത്ത് വർക്കി, ഷാനറ്റ് പി ജോർജ്,സിസ്റ്റർ ബിന്ദു എം ജെ, ഷിൽന കെ എസ് എന്നിവർ പ്രസംഗിച്ചു.


നവംബർ26



വംബർ 26 ,27, 28, 29 തീയതികളിൽ നടവയൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന  43  ആം മത് റവന്യൂ ജില്ലാ കലോത്സവത്തിൽ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെന്റ്. ആന്റണിസ് പ്രതിഭകൾ.. ഒപ്പന, ഗ്രൂപ്പ് ഡാൻസ്,കഥാപ്രസംഗം,തമിഴ് പദ്യം ചൊല്ലൽ,ഉറുദു ക്വിസ് എന്നീ  5 ഇനങ്ങളിലായി 23  കുട്ടികൾ പങ്കെടുത്തു 25 പോയിൻറ്   കരസ്ഥമാക്കി..

*അനുമോദന* *യോഗം*

വയനാട് ജില്ല റവന്യൂ കലോത്സവത്തിൽ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ അണി നിരന്ന പ്രതിഭകളെ ഡിസംബർ 3 ആം തിയ്യതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ട യോഗത്തിൽ അഭിനന്ദിച്ചു .ഹെഡ്മാസ്റ്റർ ജോൺസൺ കെ ജെ അനുമോദന യോഗത്തിൽ സ്വാഗതം ആശംസിച്ചു.യോഗത്തിൽ പിടിഎ പ്രസിഡൻറ് കെ വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു .സ്കൂൾ മാനേജർ ഫാദർ ജോസഫ് മേച്ചേരിയിൽ അനുമോദനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന ശശീന്ദ്രൻ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.. തുടർന്ന്  വാർഡ് മെമ്പർ ജയലളിത വിജയൻ, എം പി ടിഎ പ്രസിഡൻറ് ബിന്ദു ഷൈജൽഎന്നിവർ ആശംസകൾ അർപ്പിച്ച യോഗത്തിൽ  കലാ കൺവീനർ അൻസു എലിസബത്ത് വർക്കി എല്ലാവർക്കും നന്ദി അർപ്പിച്ചു..