എന്റെ ഗ്രാമം-ഈങ്ങാപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abiya98 (സംവാദം | സംഭാവനകൾ) (ആരാധനാലയങ്ങൾ)

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് മാസം 31 മുതൽ നടത്താൻ സർക്കാർ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ടൈടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈങ്ങാപ്പുഴ പുതുപ്പാടി

കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്‌ . കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട കാർഷിക ഗ്രാമം.കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടി പഞ്ചായത്തിലാണ്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിനടിത്താണ് ഇത്. സ്കൂളിൽനിന്നു നോക്കിയാൽചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബർതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴിൽമേഖ ലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ തൊഴിലാളികളി ലധികവും. വൻകിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം, താമരശ്ശേരി ചുരം തിടങ്ങിയവ സ്കൂളിൽനിന്നും ഏറെ അകലേയല്ല. പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്.' ഈങ്ങാപ്പുഴയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് കക്കാട് ഇക്കോ ടൂറിസം ആരംഭിക്കുന്നത്, അതിന്റെ ഭാഗമായ കൂമ്പ മല ഈങ്ങാപ്പുഴയ്ക്ക്  കൂടുതൽ ദൃശ്യചാരുത നൽകുന്നു. സമുദ്രനിരപ്പിൽ നിന്ന് 1160 മീറ്റർ ഉയരത്തിലാണ് ഈ മനോഹരമായ സ്ഥലം. കുന്നിന് 3800 അടി ഉയരമുണ്ട്. ഈ മനോഹരമായ സ്ഥലത്ത് ശുദ്ധമായ തണുത്ത വെള്ളമുള്ള നിരവധി അരുവികൾ ഉണ്ട്.

പേരിനുപിന്നിൽ

"ഈങ്ങാ " എന്ന റിയപ്പെടുന്ന മുള്ളുകളുള്ള ഒരു ചെടിയാണ് പേരിനു പിന്നിൽ. തൊട്ടാവാടിയുടെ വകഭേദമായ ഈങ്ങാ ചെടി ധാരാളമായി വളർന്നിരുന്ന ഒരു നാട്. സ്വാഭാവികമായും നാടിൻ്റെ മധ്യഭാഗത്തു കൂട്ടി ഒഴുകുന്ന കുഞ്ഞുപുഴയുടെ ഇരുകരയിലും ഇത് സമൃദ്ധമായി വളർന്നു. കോഴിക്കോടു നിന്ന് 24 മൈൽ ദൂരത്തുള്ള നാടിനെ എല്ലാവരും ഇരുപത്തിനാല് എന്നായിരുന്നു ആദ്യം വിളിച്ചിരുന്നത്. പിന്നീട് പുഴയുടെ നാമത്തിൽ ആ നാട് അറിയപ്പെടാൻ തുടങ്ങി. ഈങ്ങാപ്പുഴ

പൊതുസ്ഥാപനങ്ങൾ

സ്കൂൾ
  • എംജിഎം ഹയർ സെക്കന്ററി സ്കൂൾ ഈങ്ങാപ്പുഴ 
  • പഞ്ചായത്താപ്പീസ്
  • വില്ലേജാപ്പീസ്
  • ഗവണ്മെൻറ് ഹയർസെക്കന്ററി സ്കൂൾ, പുതുപ്പാടി

ജനസംഖ്യ

2001 സെൻസസ് ആകെ ആള‍‍ുകൾ 18205
2011 സെൻസസ് ആകെ ആള‍‍ുകൾ 17879

വിദ്യാലയങ്ങൾ

എൽ.പി.സ്കൂൾ 2
യ‍ു. പി. സ്കൂൾ 1
ഹൈസ്കൂൾ 2
ഹയർസെക്കണ്ടറി 2

സംസ്കാരം

നാനാജാതി വിഭാഗക്കാർ ഇടകലർന്ന് വസിക്കുന്ന നാടാണ് ഈങ്ങാപ്പുഴ. തിരുവമ്പാടി നിയോജക മണ്ഡലത്തിലും വയനാട് ലോകസഭാ മണ്ഡലത്തിലും ഈ പ്രദേശം ഉൾപ്പെടുന്നു. ആരാധനാലയങ്ങൾ ധാരാളമുള്ള ഈ നാട് ബഹുസ്വരതയുടെ നാടാണ്.

ആരാധനാലയങ്ങൾ

നാനാ ജാതി മതസ്ഥർ വസിക്കുന്ന പ്രദേശമായതിനാൽ എല്ലാ മത വിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ഇവിടെ നിലകൊള്ളുന്നു. വിവിധ വിഭാഗങ്ങളിലെ ക്രിസ്ത്യൻ പള്ളികൾ, മോസ്‌കുകളും അമ്പലങ്ങളും സ്ഥിതി ചെയ്യുന്നു.

ഗാലറി

"https://schoolwiki.in/index.php?title=എന്റെ_ഗ്രാമം-ഈങ്ങാപ്പുഴ&oldid=2597824" എന്ന താളിൽനിന്ന് ശേഖരിച്ചത്