ജി.എൽ.പി.എസ് വെള്ളന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47210 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് വെള്ളന്നൂർ
വിലാസം
വെള്ളനൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
25-01-201747210




കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 16ാംവാര്‍ഡായ വെള്ളനൂര്‍ എന്ന കാര്‍ഷികഗ്രാമത്തിലെ വിരുപ്പില്‍ അങ്ങാടിക്ക് സമീപം റീ.സ.18/5, 18/10 എന്നി നമ്പറുകളിലായി സ്ഥിതിചെയ്യുന്ന28 സെന്റ് സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.

പഴയ കെട്ടിടം

ചരിത്രം

ഇത് വെള്ളനൂര്‍.... ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്ത് കിടക്കുന്ന കൊച്ചുഗ്രാമം. കോഴിക്കോട് ജില്ലയിലെ പ്രധാന നേന്ത്രവാഴത്തോട്ടങ്ങളായി ഇന്നിവിടത്തെ വയലുകള്‍ മാറിയിരിക്കുന്നു.നെല്‍പാടങ്ങള്‍ അപ്രത്യക്ഷമായെങ്കിലും ഇക്കാലത്ത് പൊതുവെ അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണത ഇപ്പോഴും വെള്ളനൂരില്‍ ദൃശ്യമാണ്. വെള്ളാളന്‍മാരുടെഊരാണ് വെള്ളനൂര്‍ എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. വെള്ളാളര്‍ എന്നാല്‍ കൃഷിക്കാര്‍ എന്നര്‍ത്ഥം...

   ആദ്യകാലത്ത് സമീപത്തൊന്നും വിദ്യാലയങ്ങളില്ലാതിരുന്നതിനാല്‍ മാവൂര്‍,മായനാട്,പയമ്പ്ര തുടങ്ങിയ വിദൂരസ്ഥലങ്ങളില്‍ നടന്ന്പോയാണ് കുട്ടികള്‍ പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നത്. ഈദുരവസ്ഥയില്‍ അസ്വസ്ഥനായ അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോഡ് മെമ്പര്‍ കൂടിയായിരുന്ന പരേതനായ  നെരമണ്ണില്‍ കൃഷ്ണപ്പിള്ളവക്കീലാണ് ഇവിടെ പ്രൈമറിവിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. 1926ൽ അദ്ദേഹം സ്വന്തം വീട്ടീല്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് വെള്ളനൂര്‍ബോഡ്ബോയ്സ് ഹിന്ദു സ്കുളായും പിന്നീട് ബോഡ് എലിമെന്ററിസ്കൂളായും തുടര്‍ന്ന് ഇന്നത്തെ വെള്ളനൂര്‍ ജി.എല്‍.പി.സ്കൂളായും മാറിയത്. കൃഷ്ണപ്പിള്ളവക്കീലിന്റെപിതാവ് ശ്രീ നെരമണ്ണില്‍ അപ്പുപിള്ള, മങ്ങാട് ഇമ്പിച്ചിക്കുട്ടി എന്നആളില്‍നിന്നും വാങ്ങിയ സ്ഥലത്തേക്ക് മാറിയതോടെയാണ് കുടിപ്പള്ളിക്കൂടം, സ്കുൂളായി മാറിയത്. അത് മലബാര്‍ ഡിസ്ട്രിക്ട്ബോഡിന്റെകാലത്തായിരുന്നു.

തു‍ടക്കത്തില്‍ ആണ്‍കുട്ടികള്‍ക്ക്മാത്രമാത്രമാണ് പ്രവേശനം നല്‍കിയിരുന്നത്. പിന്നീട് പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുകയായിരുന്നു. ഒറ്റമുറി കെട്ടിടത്തില്‍ ആരംഭിച്ചസ്കൂളിന് പില്കാലത്ത് തെക്കോട്ടും വടക്കോട്ടും രണ്ട്മുറികള്‍ കൂട്ടിച്ചേര്‍ത്തു. 2010ല്‍എസ്.എസ്.എ ,ഗ്രാമപഞ്ചായത്ത് എന്നീ ഫണ്ടുകള്‍ ഉപയോഗിച്ച് ഇന്നത്തെ കെട്ടിടം നിര്‍മിച്ചു. . നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍(ദീര്‍ഘകാലംഏകാദ്യാപകനും ) ശ്രീ.കാര്യാട്ട് ഗോവിന്ദന്‍മാസ്റ്റർ ആയിരുന്നു.പിന്നീട് ശ്രീ.പാണോത്ത് കേളുമാസ്റ്റര്‍,ചെട്ട്യാംപറമ്പത്ത് അച്ചുതന്‍ നായര്‍,താമരക്കുളത്ത് ഗോപിമാസ്റ്റര്‍,ഏ.സി കൃഷ്ണന്‍ നായര്‍, വി.ഗോവിന്ദന്‍ നായര്‍, കെ യം ജാനകി, എം.എസ്.ജോസഫ്, കെ. കുമാരന്‍ നായര്‍, സി. ഭാസ്കരന്‍, പി.കെ ഹംസ, എം ഭാസ്കരന്‍, കെ.പരമേശ്വരന്‍ നമ്പൂതിരി, കെ.കെ.സരോജിനി, കെ.കെ.തങ്കമ്മ, പി.കേളു, കെ.രാരുക്കുട്ടി, എം.ശങ്കരന്‍, വി.രാജന്‍, ഒ.കുട്ടികൃഷ്ണന്‍ നായര്‍, കെ.രാമചന്ദ്രന്‍, ടി.പി.സൂസരള, കെപുഷ്പലത എന്നിവര്‍ ഇവിടെ പ്രധാനധ്യാപകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീമതി.രമേശ് ദേവകി.കെ.വി ടീച്ചറാണ് പ്രധാനധ്യാപിക. പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ്-കര്‍ഷക-അധ്യാപക പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന ശ്രീ.വി.ടി.അച്ചുതന്‍ നായര്‍ ഈ സ്കൂളിലെ അധ്യാപകനായിരുന്നു. കോഴിക്കോട് ജില്ലാപഞ്ചായത്ത് മുന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മി്റ്റി ചെയര്‍മാന്‍ ശ്രീ.നാരായണന്‍കുട്ടിമാസ്റ്റര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയാണ്.

തുടക്കത്തിൽ 20-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ എണ്‍പതോളം വിദൃാർത്ഥികൾ പഠിക്കുന്നു.സ്കൂള്‍ രേഖപ്രകാരം ഈസ്കൂളില്‍ ചേര്‍ന്ന ആദ്യ വിദ്യര്‍ഥി കൊല്ലാറമ്പത്ത് ചന്തു മകന്‍ ഉണ്ണീരിയാണ്.  ചാത്തമംഗലം പഞ്ചായത്തിലെ വെള്ളനൂര്‍,സങ്കേതം,കല്ലിടുമ്പ്,  എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. എന്നാല്‍ അണ്‍എയിഡഡ്-ഇംഗ്ളീഷ്‌മീഡിയം ജ്വരം ഈപ്രദേശത്തേക്കും വ്യാപിച്ചതിന്റെ ഫലമായി ചില കുടുംബങ്ങളില്‍ നിന്നും കുട്ടികള്‍ ഇത്തരം സ്കൂളുകളിലേക്ക് പോകുന്നുണ്ട്.  സ്കൂള്‍ നിലനില്‍ക്കണമെന്നുള്ള നാട്ടുകാരുടെ തിരിച്ചറിവും ജാഗ്രതയുമാണ് സ്കൂളിനെ നല്ലരീതീയില്‍ മുന്നോട്ട് നയിക്കുന്നത്.  സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും കരാട്ടെ പരിശീലനവും നൃത്തപരിശീലനവും സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ചാത്തമംഗലം ഗ്രാമപ‍‍ഞ്ചായത്ത് നല്‍കിയ സ്കൂള്‍ വാന്‍, ഇന്‍റ ര്‍നെറ്റ്/വൈഫൈ കണക്റ്റിവിറ്റിയോടുകൂടിയ മള്‍ടിമീഡിയ ക്ലാസ് മുറികള്‍,കലികറ്റ് റോട്ടറിക്ലബ് നല്‍കിയ വാട്ടര്‍ പ്യൂരിഫയിങ്സിസ്റ്റം തുടങ്ങിയവ ഈവിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നടന്നുവരുന്ന സ്കൂള്‍ വാര്‍ഷികാഘോഷം ഫലത്തില്‍ വെള്ളനൂരിന്റെ ഉത്സവംതന്നെയാണ്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

റവന്യൂജില്ലാ ശാസ്ത്രമേളയില്‍ സ്റ്റില്‍മോഡല്‍,കളക്ഷന്‍ എന്നിവയില്‍ ഏ ഗ്രേഡ്, യുറീക്കാവിജ്‍‍ഞാനോത്സവം മേഖലാതലത്തില്‍ ഒന്നാം സ്ഥാനം, അക്ഷരമുറ്റം ക്വിസ് സബ്ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം,ബി.ആര്‍.സി തലത്തില്‍ നടന്ന കേരളപ്പിറവി ക്വിസ്‌മത്സരത്തില്‍ ഒന്നാം സ്ഥാനം......

അക്ഷരമുറ്റം വിജയികള്‍

ദിനാചരണങ്ങൾ

അദ്ധ്യാപകർ

രമേശ് ദേവകി.കെ.വി,

പ്രമോദ്.ഇ,

സിന്ധു വള്ളിക്കാട്ട്,

ഷംന.കെ,

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ജൈവപച്ചക്കറിത്തോട്ടം

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലി

ഹരിതക്ലബ്

===ഹരിതപരിസ്ഥിതി ക്ളബ്=== സ്കൂളിലെ ജൈവ പച്ചക്കറിത്തോട്ടം


ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.288011,75.919145|width=800px|zoom=12}} കോഴിക്കോട് -മുക്കം റൂട്ടില്‍ ചാത്തമംഗലം കള്ള്ഷാപ്പ് സ്റ്റോപ്പില്‍ നിന്നും മിനിബസ്, ഓട്ടോ സൗകര്യം ലഭ്യമാണ്

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വെള്ളന്നൂർ&oldid=281285" എന്ന താളിൽനിന്ന് ശേഖരിച്ചത്