എ.എം.യു.പി.എസ് അകലാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അകലാട്

തൃശൂർ ജില്ലയിലെ  ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.അതിൽ പെട്ട മനോഹരമായ ഒരു കുഞ്ഞു ഗ്രാമമാണ് അകലാട് .അകാലടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്.

ഭൂമിശാസ്ത്രം

തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര പ്രത്ത്യേകത ആണ്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ് അകലാട്.
  • അലയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് &ഗ്രാമീണ വായനശാല .
  • നബവി ആക്സിഡന്റ് കെയർ ആൻഡ് ആംബുലൻസ് സർവീസ്.
  • ലക്കി സ്റ്റാർ അകലാട് യുവജനക്ഷേമം &സ്പോർട്സ് ക്ലബ് .