ജി.എച്ച്.എസ്.എസ്. എടക്കര/എന്റെ ഗ്രാമം
എടക്കര
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് എടക്കര.വളർന്നു വരുന്ന വാണിജ്യ കേന്ദ്രമാണിത് ,നിലമ്പുർ താലൂക്കിലെ ഏറ്റവും തിരക്കേറിയ പട്ടണങ്ങളിലൊന്ന്
ഭൂമിശാസ്ത്രം
തമിഴ്നാടിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു .നിലമ്പൂർ താലൂക്കിലും മലപ്പുറം ജില്ലയിലുമായി കിഴക്കൻ ഏറനാട് മേഖലയിൽ വളർന്നുവരുന്ന ഒരു കേന്ദ്രമാണ് ഈ പട്ടണം. നഗരം അതിന്റെ കിഴക്ക് പർവ്വത പ്രദേശങ്ങളെ അഭിമുഖീകരിക്കുന്നു ഭൂമിശാസ്ത്രപരമായി രണ്ട് നദികളാൽ അതിർത്തി പങ്കിടുന്നു.ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവൽക്കരണ കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് ഊട്ടിയിലേക്കും തിരിച്ചും അവരുടെ യാത്രയിൽ താമസത്തിനായി ഈ നഗരം വിശ്രമസ്ഥലമായി തിരയപ്പെട്ടു അതിനാലാണ് എടക്കര എന്ന പേര് വന്നിട്ടുള്ളത് എന്ന് പറയപ്പെടുന്നു. ചില പ്രദേശവാസികളുടെ അഭിപ്രായത്തിൽ ചാലിയാർ , പുന്നപ്പുഴ എന്നീ രണ്ട് നദികൾക്കിടയിൽ ഉള്ള ഭൂമിശാസ്ത്രപരമായ സ്ഥാനത്താണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു.എടക്കരയിൽ നടത്തുന്ന കാലിച്ചന്ത വളരെ പ്രസിദ്ധമാണ് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നും എല്ലാം കന്നുകാലികളെ ഇവിടെ എത്തിക്കുന്നു. വഴിക്കടവ് മൂത്തേടം പോത്തുകല്ല് ചുമ്പത്തറ എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എടക്കര അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറു നഗരം കൂടിയാണ്. 'അതിരുകൾ''ചെരിച്ചുള്ള എഴുത്ത്' കിഴക്ക്- വഴിക്കടവ് മൂത്തേടം പഞ്ചായത്തുകൾ പടിഞ്ഞാറ് -ചുങ്കത്തറ പോത്തുകല്ല് പഞ്ചായത്തുകൾ തെക്ക് - മൂത്തേടം പോത്തുകല്ല് പഞ്ചായത്തുകൾ വടക്ക് -ചുങ്കത്തറ വഴിക്കടവ് പഞ്ചായത്തുകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.എസ്. എടക്കര.
- എസ് വി എച്ച്എസ്എസ് പാലേമാട്
- ഗൈഡൻസ് പബ്ലിക് സ്കൂൾ
ആരാധനാലയങ്ങൾ
എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളുണ്ട്.നാല് ക്ഷേത്രങ്ങളുണ്ട്. ശ്രീകൃഷ്ണ ക്ഷേത്രവും ദുർഗ്ഗാദേവി ക്ഷേത്രവും എടക്കര ടൗണിലും രണ്ട് അയ്യപ്പക്ഷേത്രങ്ങൾ ഒന്ന് കവുക്കാടും മറ്റൊന്ന് പാലേമാടലും സ്ഥിതി ചെയ്യുന്നു. കൂടാതെ നാല് മസ്ജിദുകളും വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്ന പത്തോളം പള്ളികളും ഉണ്ട്
പൊതുമേഖല സ്ഥാപനങ്ങൾ
പോസ്റ്റ് ഓഫീസ്, ട്രഷറി,കൃഷി ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, വില്ലേജ് ഓഫീസ്,വിവിധ ദേശസാൽകൃത ബാങ്കുകളും ഗ്രാമീണ ബാങ്കുകൾ, ഫോറസ്റ്റ് ഓഫീസ്, മൃഗാശുപത്രി == police startion