ഗവ.ട്രൈബൽ വെൽഫെയർ. എച്ച്.എസ്. ആനക്കൽ/എന്റെ ഗ്രാമം
ആനക്കൽ
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനക്കൽ.
ഭൂപ്രകൃതി
കവ -മലമ്പുഴ അണക്കെട്ടിന് പിന്നിൽ സ്ഥിതിചെയ്യുന്നു.കേരളത്തിലെ പാലക്കാട് നിന്ന് 16 കിലോമീറ്റർ വടക്കു കിഴക്ക്. റിസർവോയറിനു ചുറ്റുമുള്ള തോട്ടങ്ങൾ , മനോഹരമായ കുന്നു കൾ,പുൽമേടുകൾ, പരന്നു കിടക്കുന്ന വനപ്രദേശം, പുഴകൾ ,നീർച്ചാലുകൾ തുടങ്ങിയവ ആനക്കലിനെ കൂടുതൽ മനോഹരമാക്കുന്നു .മലമ്പുഴ ആനക്കൽ റോഡിലൂടെയുള്ള യാത്ര പ്രകൃതി സ്നേഹികളുടെ പറുദീസയിലേക്കുള്ള യാത്രയാണ് . അപൂർവയിനം പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശം.
ആരാധനാലയങ്ങൾ
ആനക്കൽ ശിവപാർവതിക്ഷേത്രം ,വലിയകാട് ഏമൂർ ഭഗവതി ക്ഷേത്രം ,അയ്യപ്പപ്പൻ പൊറ്റ അയ്യപ്പൻ ക്ഷേത്രം ,സിദ്ധി ഗണപതി ക്ഷേത്രം കരടിച്ചോല , ST .ജോസഫ് ചർച്ച്
ജലപ്രകൃതി
ഒന്നാംപുഴ,കല്ലമ്പുഴ , കൊച്ചുതോട് ,മായപ്പാറ വെള്ളച്ചാട്ടം ,മയിലാടിപുഴ ,ചെറുപുഴ
പൊതുമേഖല സ്ഥാപനങ്ങൾ
GTWHS ആനക്കൽ,ആയുർവേദ ഡിസ്പെൻസറി ,ടെലിഫോൺ എക്സ്ചേഞ്ച് ,പോസ്റ്റ് ഓഫീസ്,